12 ബിജെപി എംപിമാരടക്കം 17 ലോക്‌സഭാ എംപിമാര്‍ക്ക് കൊവിഡ്

ന്യൂഡൽഹി: ലോക്സഭ വർഷകാല സമ്മേളനത്തിനു മുന്നോടിയായി എംപിമാർക്കടക്കം നടത്തിയ പരിശോധനയിൽ 17 എംപിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ ലഭ്യമായ റിപ്പോർട്ടനുസരിച്ച് ബിജെപിയിലെ 12 എംപിമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോൺഗ്രസിലെ ആർക്കും കോവിഡ് ഇല്ല.

ഇതിലൊരാൾ മീനാക്ഷി ലേഖിയാണ്. ഇന്ന് രാവിലെ പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി എല്ലാ എംപിമാർക്കും നിർബന്ധിത കൊറോണ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് എംപിമാർക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

Loading...

സെപ്റ്റംബർ 13, 14 ദിവസങ്ങളിലായി പാർലമെന്റ് ഹൗസിൽ‍ വെച്ച് തന്നെയാണ് ലോക്‌സഭാ എംപിമാർക്ക് കൊറോണ പരിശോധന നടത്തിയത്. കൊറോണ സ്ഥിരീകരിച്ചിരിക്കുന്ന എംപിമാരിൽ 12 പേരും ബിജെപി അംഗങ്ങളാണ്. രണ്ട് പേർ വൈഎസ്ആർ കോൺഗ്രസ് എംപിമാരും മറ്റുളളവർ ശിവസേന, ഡിഎംകെ, ആർഎൽപി അംഗങ്ങളുമാണ്. അതേസമയം, നേരത്തേ 7 കേന്ദ്രമന്ത്രിമാർക്കും എംപിമാരും എംഎൽഎമാരുമായ 25 പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു