ബെഹ്‌റ വിവാദം ഊരാക്കുടുക്ക്‌

ഡിജിപി ലോക്നാഥ് ബെഹ്‌റ വിവാദവുമായി ബന്ധപ്പെട്ട ചൂടുപിടിച്ച വാർത്തകളാണ് മണിക്കൂറുകൾ തോറും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പോലീസ് സേനയുടെ നവീകരണത്തിന്റെ പേരിൽ ചിലവഴിച്ച കോടിക്കണക്കിനു രൂപയുടെ ഇടപാടുകളാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് ലോക്നാഥ് ബെഹ്‌റ ഡിജിപി ആയശേഷം പൊലീസ് നവീകരണത്തിന്മാത്രം ചെലവഴിച്ചത് 151 കോടി രൂപയാണ്. ഈ തുക ചെലവാക്കിയത് . സ്റ്റോര്‍ പര്‍ച്ചേസ് റൂള്‍ അനുസരിച്ചാണ്എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുനിന്നു. . എന്നാല്ലിപ്പോൾ പര്‍ച്ചേസ് മാന്യുവല്‍ ലംഘിച്ചായിരുന്നു ബെഹ്‌റയുടെ ഇടപാടുകൽ എല്ലാം നടന്നതെന്നാണ് സിഎജി റിപ്പോര്‍ട്ട്ഇഇഇ റിപ്പോർട്ട് പുറത്തു വരുമ്പോൾ ഇതുവരെ നടന്ന മുഴുവന്‍ പര്‍ച്ചേസുകലും ഇങ്ങനെ അനധികൃതമായി നടന്നതോണോ എന്ന് സംശയം ഉയരുന്നു.
2016-17ല്‍ 24 കോടി, 2017-18 ല്‍ 46 കോടി, 2018-19ല്‍ 78 കോടി, ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ടുമാസത്തില്‍ 1.41 കോടി. ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവിയായ ശേഷം നവീകരണത്തിനെന്ന പേരില്‍ പൊലീസ് ചെലവഴിച്ച തുകയുടെ കണക്കാണിത്.

കഴിഞ്ഞ ജൂണില്‍നടന്ന നിയമസഭ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ പ്റചസുകളുടെ കണക്കുകളെക്കുറിച്ചു മറുപടി നൽകിയിരുന്നു. ഇഇഇ കേസിൽ അഴിമതി ഒന്നും നടന്നിട്ടില്ലെന്നും എല്ലാ പര്‍ച്ചേസുകളും മാനദണ്ഡങ്ങള്‍ പാലിചാണ് നടന്നിട്ടുള്ളതെന്നും ഒക്കെയായിരുന്നു പിണറായി വിജയൻറെ അവകാശവാദം. രേഖാമൂലമനു മുഖ്യമന്ത്രി ഈ മറുപടി നിയമസഭയിൽ നൽകിയതെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ഇത് . കൂടാതെ കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും പര്‍ച്ചേസ് പോര്‍ട്ടലുകള്‍ ഉപയോഗിച്ച് ഇ-പ്രൊക്യുര്‍മെന്റ് വഴിയും സാധനസാമഗ്രികള്‍ വാങ്ങുന്നുണ്ടെന്നും മുഖ്യമന്ത്രി യുടെ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.

Loading...

എന്നാല്‍കഴിഞ്ഞ ദിവസം നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടിലൂടെ സിഎജി ചോദ്യം ചെയ്തിരിക്കുന്നത് ഇതേ കാലയളവിലെ പര്‍ച്ചേസുകളെയാണ് . സ്‌റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ പാലിക്കാതെയായിരുന്നു പൊലീസിന്റെ പര്‍ച്ചേസുകള്‍.വെടിയുണ്ട, പ്രതിരോധ വാഹനങ്ങളുടെ സംഭരണം എന്നിവയില്‍ സ്‌റ്റോഴ്‌സ് പര്‍ച്ചേസ് മാന്വല്‍ വ്യവസ്ഥകള്‍ പൂര്‍ണമായി ലംഘിച്ചു എന്നും സിഎജി അക്കമിട്ട് നിരത്തിയിട്ടുണ്ട്.ഇതോടെ നവീകരണത്തിനെന്ന പേരില്‍ ലോക്‌നാഥ് ബെഹ്‌റ ചെലവാക്കിയ കോടിക്കണക്കിനു രൂപയുടെ ഇടപാടുകളിലെ സുതാര്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
സിഎജിയുടെ കണ്ടെത്തലുകളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രതികരണം നേരത്തെ വന്നിരുന്നു. ഈ കണ്ടെത്തലുകൾ എല്ലാം രാഷ്ട്രീയപ്രേരിതമാണെന്നും റിപ്പോർട്ടിലെ ആരോപണങ്ങളെല്ലാം യുഡിഎഫ് കാലത്തെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിവാദത്തില്‍ നിന്നും പുറത്തുകടക്കാനുള്ള സിപിഎം ന്റെ ഒരു സൂത്രമായിരുന്നു ആ പ്രസ്താവന എന്ന് കണക്കുകളുടെ പുതിയ വെളിപ്പെടുത്തലുകളിലൂടെ തെളിഞ്ഞിരിക്കുകയാണ്. അഴിമതിക്ക് പിന്നാലെ ചിഫ് സെക്രട്ടറിക്ക് ബെഹ്റയുടെ ആഡംബര വാഹനം സമ്മാനായി നൽകിയ വിഷയം കൂടുതൽ ദുരൂഹതക്ക് വഴിയൊരുക്കുന്നു. ഇതിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് സംശയം ഉയരുന്നു