ലോക്പാല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലില്‍… വാടക മാസം 50 ലക്ഷം രൂപ

ന്യൂഡല്‍ഹി : ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും മേലുള്ള അഴിമതി ആരോപണങ്ങള്‍ പരിശോധിക്കുന്ന ലോക്പാലിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലില്‍. മാസം 50 ലക്ഷം രൂപ വാടക കൊടുത്താണ് ഓഫീസിന്റെ പ്രവര്‍ത്തനം.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആഡംബര ഹോട്ടലായ അശോകയില്‍ രണ്ടാം നിലയില്‍ 12 മുറികളിലായാണ് ലോക്പാല്‍ പ്രവര്‍ത്തിക്കുന്നത്.

Loading...

2019 മാര്‍ച്ച് 22 മുതല്‍ ഒക്‌ടോബര്‍ 31 വരെ ഹോട്ടലിന് വാടക ഇനത്തില്‍ മൂന്ന് കോടി 85 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന് കീഴിലുള്ള പഴ്‌സണല്‍ ആന്റ് ട്രെയിനിങ് വകുപ്പാണ് വാടക നിശ്ചയിച്ചത്.

ഡല്‍ഹി അശോക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ശുഭം ഖട്ടാരി വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലോക്പാല്‍ സെക്രട്ടേറിയേറ്റ് നല്‍കിയ മറുപടിയിലാണ് വാടക സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്.

ഒകേ്ടാബര്‍ 31വരെ ലോക്പാല്‍ ഒരു കേസിലും അന്വേഷണം നടത്തിയിട്ടില്ലെന്നും ശുഭം ഖട്ടാരിക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. ഒകേ്ടാബര്‍ 31വരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ 1160 അഴിമതി പരാതികള്‍ ലോക്പാലിന് ലഭിച്ചു.

1000 പരാതികള്‍ ലോക്പാല്‍ ബൈഞ്ച് കേട്ടു. എന്നാല്‍ ഒരു കേസില്‍ പോലും പൂര്‍ണ്ണ അന്വേഷണമോ പ്രാഥമിക അന്വേഷണമോ നടത്തിയിട്ടില്ല.

സർക്കാർ തലത്തിലും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിന്റെ ഭാഗമാണ് ലോക്പാൽ ബിൽ. ഒൻപതു തവണ പാർലമെന്റിൽ ലോക്പാൽ ബിൽ അവതരിപ്പിച്ചെങ്കിലും അഭിപ്രായ സമന്വയത്തിലെത്താൻ കഴിയാത്തതിനാൽ ബിൽ പാസ്സായില്ല.

ആദ്യമായി അവതരിപ്പിക്കപ്പെട്ട 1968 നുശേഷം പലപ്പോഴായി ഏറെ ചർച്ചചെയ്യപ്പെട്ടുവെങ്കിലും ബില്ലിൻറെ കാര്യത്തിൽ കൂടുതൽ പുരോഗതിയൊന്നും ഉണ്ടായില്ല. സമീപ കാലത്ത് ഭരണ തലത്തിലുള്ള അഴിമതി ചർച്ചാ വിഷയമായതോടെ നിർദ്ദിഷ്ട ലോക്പാൽ ബിൽ 2010 പരിഷ്കരിച്ച് നടപ്പാക്കണമെന്ന ആവശ്യം പല ഭാഗങ്ങളിൽനിന്നും ഉയരാൻ തുടങ്ങി.

പ്രശസ്ത ഗാന്ധിയനും സാമുഹ്യപ്രവർത്തകനുമായ അണ്ണാ ഹസാരെ ജന ലോക്പാൽ ബിൽ എന്ന ആവശ്യവുമായി 2011 ഏപ്രിൽ 5 ന് ഡൽഹിയിലെ ജന്തർ മന്ദറിൽ ആരംഭിച്ച നിരാഹാര സത്യാഹഗ്രഹമാണ് നിർദ്ദിഷ്ട ലോക്പാൽ ബിൽ പരിഷ്കരിച്ച് നിയമമാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തുവാൻ കേന്ദ്ര സർക്കാറിനെ നിർബന്ധിതമാക്കിയത്.

1966 ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ഭരണ പരിഷ്കാര കമ്മീഷനാണ് അഴിമതിക്കെതിരായി ഇത്തരമൊരു ബില്ലിനെക്കുറിച്ചുള്ള നിർദ്ദേശം സമർപ്പിച്ചത്.കേന്ദ്രത്തിൽ ലോക്പാലും സംസ്ഥാനങ്ങളിൽ ലോകായുക്തകളുമെന്ന സംവിധാനമാണ് ഇതിലൂടെ മുന്നോട്ടുവച്ചത്.

നീതിനിഷേധം അനുഭവിക്കാനിടയാകുന്ന വ്യക്തിയുടെ പരാതിയിന്മേൽ അന്വേഷണം നടത്താനും , നിഗമനത്തിലെത്താനും , ആയതിനു പരിഹാര മാർഗ്ഗം കാണാനും സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥനാണ് ഓംബുഡ്സ്മാൻ . നിയമാനുസൃതപ്രതിനിധി എന്നാണ് സ്വീഡിഷ് ഭാഷയിൽ ഓംബുഡ്സ്മാൻ എന്ന പദത്തിൻറെ അർത്ഥം.

ഓംബുഡ്സ്മാൻ എന്ന പദത്തിൻറെ അർത്ഥവ്യാപ്തിയിൽ ലോക്പാൽ, ലോകായുക്ത എന്നീ സ്ഥാപനങ്ങളും ഉൾപ്പെടുന്നു.

ലോക്പാൽ ബില്ലിന്റെ കരട് രൂപം തയ്യാറാക്കുവാനുള്ള സംയുക്തസമിതിയുടെ ആദ്യയോഗം 2011 ഏപ്രിൽ 16 ന് ഡൽഹിയിൽ ചേരുകയുണ്ടായി. തുടർന്ന് 2011 ജൂൺ 21 വരെയുള്ള കാലയളവിലായി ഒൻപതു തവണ സമിതി യോഗം ചേർന്നെങ്കിലും കേന്ദ്രസർക്കാറിൻറെയും പൗരസമൂഹത്തിൻറെയും പ്രതിനിധികൾക്ക് യോജിച്ച ഒരു തീരുമാനത്തിലെത്താനായില്ല. കരടുബില്ലിന് രൂപം നൽകാനുള്ള സംയുക്തസമിതിയുടെ 2011 ജൂൺ 21 നടന്ന അവസാനയോഗവും അലസിപ്പിരിഞ്ഞു