കൈയില്‍ നയാ പൈസയില്ല’; അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍

റിലയൻസ്​ ഉടമ അനിൽന്ന അംബാനിക്കെതിരെ 3 ചൈനീസ് ബാങ്കുകൾ U. K യിൽ കേസ് നൽകിയിരിക്കുന്നു..ചൈനീസ് ബാങ്കുകളിൽ നിന്നെടുത്ത 680 മില്യൺ ഡോളർ വായ്​പ തിരികെ നല്കാൻ കഴിയാതെ അനിൽ അംബാനിക്ക് കിട്ടിയത് മുട്ടൻ പണി…പണം തിരിച്ചടക്കാത്തതിനെ തുടർന്ന് ചൈനീസ് ബാങ്കുകൾ കേസ് കൊടുത്തു, വായ്​പ തിരികെ നൽകാൻ കഴിയില്ലെന്ന് റിലയൻസ്​ കമ്മ്യൂണിക്കേഷൻ മുൻ ചെയർമാൻ അനിൽ അംബാനി… തന്‍റെ മൂല്യം ഇപ്പോള്‍ പൂജ്യമാണെന്ന് അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ പറഞ്ഞു . വായ്പ വാങ്ങി പറ്റിച്ചെന്ന ചൈനീസ് ബാങ്കുകളുടെ പരാതിയില്‍ വിചാരണ നേരിടുമ്പോഴാണ് അനില്‍ അംബാനി താൻ പാപ്പരാണെന്ന കാര്യം വെളിപ്പെടുത്തിയത്. എന്‍റെ ബാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ എന്‍റെ മൂല്യം പൂജ്യമാണ്. എന്‍റെ നിക്ഷേപങ്ങളെല്ലാം തകര്‍ന്നു. ചൈനീസ് ബാങ്കുകളുടെ നടപടി നേരിടാന്‍ എന്‍റെ കൈയില്‍ മതിയായ സ്വത്തുക്കളില്ലെന്ന് അനില്‍ അംബാനി വ്യക്തമാക്കി.

ഇൻഡസ്​ട്രിയൽ കോമേഴ്​സ്യൽ ബാങ്ക്​ ഓഫ്​ ചൈന, ചൈനീസ്​ ഡെവലപ്​​മ​െൻറ്​ ബാങ്ക്​, എക്​സ്​പോർട്ട്​ ആൻഡ്​ ഇംപോർട്ട്​ ബാങ്ക്​ ഓഫ്​ ചൈന എന്നിവരാണ്​ യു.കെ കോടതിയിൽ അനിലിനെതിരെ കേസ്​ നൽകിയത്​.മൂന്ന്​ ബാങ്കുകളും കൂടി അനിൽ അംബാനിയുടെ വ്യക്​തിഗത ജാമ്യത്തിൽ റിലയൻസ്​ കമ്മ്യൂണിക്കേഷന്​ 925 മില്യൺ ഡോളർ വായ്​പ നൽകിയിരുന്നു. ഇതിൽ ഒരു ഭാഗം കമ്പനി അടച്ചുതീർത്തെങ്കിലും 2017 ഫെബ്രുവരി മുതൽ വായ്​പ തിരിച്ചടവ്​ മുടങ്ങി. കേസിനുള്ള മറുപടിയായി തൻെറ ഓഹരികളുടെ മൂല്യം 82.4 മില്യൺ ഡോളറായി ചുരുങ്ങിയെന്ന്​ അനിൽ അംബാനി അറിയിച്ചു. ബാധ്യതകൾ കഴിഞ്ഞ്​ തൻെറ കൈയിൽ നിലവിലുള്ള ആസ്​തിയുടെ മൂല്യം പൂജ്യമാണെന്ന്​ അനിൽ അംബാനി വ്യക്​തമാക്കി. വായ്​പ തിരിച്ചടവിനായി തൻെറ കൈവശം സ്വത്തുക്കളൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്​തമാക്കി. വെള്ളിയാഴ്​ചയാണ്​ അനിൽ അംബാനി കോടതിയിൽ ഇക്കാര്യം അറിയിച്ചത്​.

Loading...

സഹോദരൻ മുകേഷ്​ അംബാനിയുൾപ്പടെയുള്ളവരിൽ വായ്​പ തിരിച്ചടവിനുള്ള പണം സ്വരൂപിക്കാൻ കഴിയില്ലെന്നും അനിൽ അംബാനി കോടതിയിൽ വ്യക്​തമാക്കിയിട്ടുണ്ട്​. ഏഷ്യയിലെ ഏറ്റവും വലിയ ധനികനും അനിൽ അംബാനിയുടെ സഹോദരനുമായ മുകേഷ്​ അംബാനിയുടെ ആകെ ആസ്​തി 55.6 ബില്യൺ ഡോളറാണ്​.അടുത്ത ആറാഴ്ചക്കുള്ളില്‍ 100 മില്ല്യണ്‍ ഡോളര്‍ അടയ്ക്കണമെന്ന് ലണ്ടന്‍ കോടതി ജഡ്ജി ഡേവിഡ് വാക്സ്മാന്‍ നിര്‍ദേശം നല്‍കി. ഇതിനെതിരെ അപ്പീലിന് പോകുമെന്നും അനില്‍ അംബാനി അറിയിച്ചു. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള നിരവധി സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്നും മുംബൈയിലെ ഹെഡ് ഓഫിസ് ഉള്‍പ്പെടെയുള്ളവ വില്‍പ്പനക്ക് വെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതിസമ്പന്നരായ അംബാനി കുടുംബം മുന്‍ കാലങ്ങളില്‍ പരസ്പരം സഹായിച്ചിരുന്നെന്നും ഇപ്പോള്‍ ഇത്തരം സഹായങ്ങള്‍ ഇല്ലെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ജഡ്ജി പറഞ്ഞു. അനില്‍ അംബാനിക്ക് അടയ്ക്കാന്‍ കഴിയാത്ത തുക അദ്ദേഹത്തോട് ആവശ്യപ്പെടരുതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ റോബര്‍ട്ട് ഹോവ് വാദിച്ചു. വലിയ തുക വായ്പയെടുത്ത് രക്ഷപ്പെടാനാണ് അനില്‍ അംബാനി ശ്രമിക്കുന്നതെന്ന് ബാങ്കുകളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.