ജാസ്മിൻ ഷായെ പിടിക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം. കേരളാ പോലീസിനെ വരെ വെല്ലുവിളിച്ച് പണം തട്ടിപ്പ് കേസിൽ വിദേശത്ത് കഴിയുന്ന യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ഷാക്കെതിരെ കൂടുതൽ നടപടി വരികയാണ്. ജാസ്മിന്‍ഷാ ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ക്കെതിരെ കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ ലുക്കൗട്ട് സര്‍ക്കുലര്‍ വന്നതോടെ ഇനി വിദേശത്ത് എത്തിയും ജാസ്മിൻ ഷായെ പൂട്ടും എന്നും പിടിച്ച് ഇന്ത്യയിൽ എത്തിക്കും എന്നും ഉറപ്പായി. രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലുമാണ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. നിലവില്‍ വിദേശത്തുള്ള പ്രതികള്‍ രാജ്യത്തെവിടെയങ്കിലും വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ കസ്റ്റഡിയിലെടുക്കാനാണ് നിര്‍ദേശം. വിദേശത്ത് ഒളിവിൽ കഴിയുന്ന ഇന്ത്യയിലെ വിവിധ കേസുകളിലേ പ്രതികളേ രാജ്യത്തിനെതിരായ പ്രതികളായാണ് കാണുന്നത്. ഇന്ത്യൻ നിയമത്തേയും പോലീസിനെയും കബളിപ്പിക്കുന്ന ജാസ്മിൻ ഷായേ രക്ഷിക്കുന്നത് കേരളാ പോലീസിലെ തന്നെ ഉന്നതരാണ്. മാത്രമല്ല ജാസ്മിൻ ഷാ അഴിമതികൾ നടത്തിയ കാലത്ത് പിണറായി വിജയന്റെ സൗഹൃദം പോലും മാർകറ്റ് ചെയുതിരുന്നു.
വയനാട്ടിൽ ഇടത് സ്ഥനാർഥിയായി മൽസരിക്കാൻ പോലും ജാസ്മിൻ ഷായെ ആലോചിച്ചിരുന്നു.. ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. യുഎന്‍എ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ ലുക്കൗട്ട് സര്‍ക്കുലറും പുറത്തിറങ്ങിയിരിക്കുന്നത്. ഇതോടെ ജാസ്മിന്‍ ഷാക്ക് ക്രൈബ്രാഞ്ചും കേന്ദ്രസര്‍ക്കാരും പൂട്ടിട്ടിരിക്കുകയാണ്. പാവം നഴ്‌സുമാര്‍ കഷ്ടപ്പെട്ട അധ്വാനിച്ച സമ്പാദിച്ച പണം തട്ടിയെടുത്ത സുഖജീവിതം നയിച്ചിരുന്ന ഇവര്‍ക്കിനി രക്ഷയില്ല.വിദേശത്തായിരിക്കുന്ന ഇവര്‍ രാജ്യത്ത് ഏത് വിമാനത്താവളത്തില്‍ വന്നിറങ്ങിയാലും ഞൊടിയിടയില്‍ പിടികൂടുംയുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് കേസില്‍ ജാസ്മിന്‍ഷായുടെ ഭാര്യ ഷബ്‌നയെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിരുന്നു. ക്രമക്കേടില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി.
ഷബ്‌നയുടെ അക്കൗണ്ടിലേക്ക് യുഎന്‍എയുടെ അക്കൗണ്ടില്‍ നിന്ന് 55 ലക്ഷം രൂപ എത്തിയതായും ഇവരുടെ പേരില്‍ തൃശൂരില്‍ നാല് ഫ്‌ളാറ്റുകള്‍ ഉളളതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഒരു ഫ്‌ളാറ്റ് യുഎന്‍എ സംസ്ഥാന ട്രഷററുടെ പേരിലേക്ക് മാറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.നഴ്‌സുമാരില്‍ നിന്നും മുംബൈ ആസ്ഥാനമായ സംഘടനയില്‍ നിന്നും 32 ലക്ഷം രൂപയാണ് യുഎന്‍എ പിരിച്ചെടുത്തത്. എന്നാല്‍ പ്രളയദുരിതാശ്വാസ നിധിയിലേക്ക് 11 ലക്ഷം രൂപമാത്രമാണ് പിരിച്ചത് എന്നായിരുന്നു സംഘടനയുടെ അധ്യക്ഷന്‍ ജാസ്മിന്‍ഷായുടെ വിശദീകരണം.