നടി ലീന മരിയ പോളിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്, ഇക്കുറി കുടുക്കിയത് സിബിഐ, സംഭവം ഇങ്ങനെ

കൊച്ചി: നടി ലീന മരിയ പോൾ വീണ്ടും ഒളിവിൽ. വ്യവസായിയെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ലീനയെ പ്രതിയാക്കി സി ബി ഐ കേസ് എടുത്തതിന് പിന്നാലെ ആണ് നടി ഒളിവിൽ പോയത്. സി ബി ഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന ഹൈദരാബാദിലെ വ്യവസായിയില്‍ നിന്നും പണം തട്ടാൻ ശ്രമിച്ച കേസിൽ ആണ് നടി ലീന മരിയ പോളിനെ പ്രതിയാക്കി സിബിഐ കേസെടുത്തിരിക്കുന്നത്.

കേസും ആയി ബന്ധപ്പെട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി എങ്കിലും നടി ലീന മരിയ പൊൾ ഒളിവിൽ ആണെന്ന് സി ബി ഐ പറയുന്നു. ഇതേ തുടർന്ന് നടി ലീനക്ക്‌ എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

Loading...

ഹൈദരാബാദിലെ വ്യവസായി സാംബശിവ റാവുവിനെ സി. ബി. ഐ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന സമീപിച്ച് പണം തട്ടാന്‍ ശ്രമിച്ചു എന്ന കേസിലാണ് ലീന മരിയ പോളിനെ പ്രതി ചേര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിന്റെ കൊച്ചിയിലെയും ചെന്നൈയിലെയും വീടുകളിലും സ്ഥാപനങ്ങളിലും സി. ബി. ഐ റെയ്ഡ് നടത്തിയിരുന്നു.

സി. ബി. ഐ കേസില്‍ പ്രതിയായ സാംബശിവ റാവുവിനെ സി. ബി. ഐ ഉദ്യോഗസ്ഥന്‍ എന്ന പേരില്‍ സമീപിച്ച് കേസില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് വാഗ്ദാനം നല്‍കി കോടികള്‍ തട്ടാന്‍ ശ്രമിച്ചു എന്നതാണ് കേസ്. ഇതിനായി സി. ബി. ഐയുടെ ഡല്‍ഹിയിലെ ഓഫീസ് നമ്ബര്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ദുരുപയോഗം ചെയ്തതായും സി. ബി . ഐ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസില്‍ മാധ്യമങ്ങള്‍ക്കെതിരേ നടി ലീന മരിയ പോള്‍ രംഗത്ത് എത്തിയിരുന്നു. സത്യം പുറത്തു കൊണ്ടുവരുന്നതിന് പകരം തന്റെ വ്യക്തിജീവിതം ചികയാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. തന്റെ ആരോഗ്യത്തിലും വ്യക്തിജീവിതത്തിലും കേന്ദ്രീകരിച്ച് ശ്രദ്ധ വഴിതിരിച്ചുവിടാനാണ് മാധ്യമങ്ങള്‍ക്ക് തിടുക്കം. തന്റെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറുമായുളള ദാമ്പത്യബന്ധം ഉള്‍പ്പെടെയുളള വ്യക്തിപരമായ കാര്യങ്ങളിലേക്ക് മാധ്യമങ്ങള്‍ കണ്ണോടിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഒരു ഇംഗ്ലീഷ് മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബ്യൂട്ടിപാര്‍ലറില്‍ വെടിവെയ്പ് നടത്തിയ ആ രണ്ടുപേര്‍ ഇപ്പോള്‍ എവിടെയാണ് എന്ന് ലീന മരിയ പോള്‍ ചോദിച്ചു. അവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പോയി സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നതിന് പകരം തന്റെ ജീവിതം വര്‍ണിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇത് യഥാര്‍ത്ഥ പ്രതികള്‍ക്ക് സുരക്ഷിതമായി ഒളിച്ചുതാമസിക്കാനുളള അവസരം ഒരുക്കുകയാണെന്നും അവര്‍ പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രവി പൂജാരി എന്ന പേരില്‍ തനിക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നു. തുടക്കത്തില്‍ താന്‍ ഇത് അവഗണിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി കോളുകള്‍ എത്തിയതോടെ നിയമോപദേശം തേടുകയും കോളുകള്‍ റെക്കോഡ് ചെയ്യുകയും ചെയ്തതായി ലീന പറഞ്ഞു. തുടര്‍ന്ന് ഭീഷണി സന്ദേശങ്ങളെ കുറിച്ച് അന്വേഷിച്ച് പൊലീസ് തന്നെ കാണാന്‍ വന്നിരുന്നു. അവര്‍ അവരുടേതായ അന്വേഷണത്തിലൂടെയാണ് ഇക്കാര്യം അറിഞ്ഞത് എന്നാണ് താന്‍ ധരിച്ചിരുന്നതെന്നും ലീന മരിയ പോള്‍ പറഞ്ഞു.