Kerala News Top Stories

യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്കെതിരായ വധശ്രമം: എട്ട് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

 

“Lucifer”

യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി അഖിലിനെതിരായ വധശ്രമക്കേസില്‍ എട്ട് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം, മൂന്നാം പ്രതി അദ്വൈത്, നാലാം പ്രതി അമര്‍, അഞ്ചാം പ്രതി ഇബ്രാഹിം, ആറാം പ്രതി ആരോമല്‍, ഏഴാം പ്രതി ആദില്‍, എട്ടാം പ്രതി രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്.

എഫ്ഐആറില്‍ പേര് ചേര്‍ക്കാത്ത അമര്‍ എന്ന വിദ്യാര്‍ത്ഥിക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. യൂണിറ്റ് കമ്മിറ്റി അംഗമാണ് അമര്‍. അമറും അഖിലിനെ ആക്രമിച്ച വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സംഘര്‍ഷത്തില്‍ അഖിലിന് കുത്തേറ്റ് രണ്ട് ദിവസത്തിന് ശേഷവും പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്ന ആരോപണം വ്യാപകമായി ഉയരുമ്പോഴാണ് പൊലീസ് നടപടി. എസ്എഫ്ഐ പ്രവര്‍ത്തകനും യൂണിറ്റ് കമ്മിറ്റി അംഗവുമായ ഇജാബ് മാത്രമാണ് ഇത് വരെ പിടിയിലായത്. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത് ആണ് കുത്തിയത് എന്നതടക്കം വ്യക്തമായ മൊഴി ഉണ്ടായിട്ടും പ്രധാന പ്രതികളെ ആരെയും പിടികൂടാനോ ചോദ്യം ചെയ്യാനോ പൊലീസിന് ഇത് വരെ കഴിഞ്ഞിട്ടില്ല.

കോളേജിന് പുറത്ത് നിന്നുള്ളവരും സംഘത്തിലുണ്ടെന്ന് അഖിലും അച്ഛന്‍ ചന്ദ്രനും അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം രാത്രി റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ പ്രതികള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിക്കപ്പെടുന്ന പാര്‍ട്ടി ഓഫീസുകളില്‍ അടക്കം പരിശോധന നടത്താന്‍ പൊലീസ് നടപടികളൊന്നും ഇതുവരെ തയ്യാറായിട്ടില്ല.

അന്വേഷണ സംഘത്തിന് ഇന്നും അഖിലിന്റെ മൊഴി രേഖപ്പെടുത്താനായില്ല. അന്വേഷണ സംഘം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയെങ്കിലും മൊഴിയെടുക്കാന്‍ കഴിയാതെ മടങ്ങുകയായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമേ മൊഴിയെടുക്കാവൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് കണ്‍ഡോണ്‍മെന്റ് സിഐ അനില്‍കുമാര്‍ പറഞ്ഞു.

അതേസമയം, കൊല്ലണം എന്ന് ഉദ്ദേശിച്ച് തന്നെയാണ് അഖിലിനെ കുത്തിയതെന്നും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നേ തീരൂ എന്നും അഖിലിന്റെ അച്ഛന്‍ പ്രതികരിച്ചു.

Related posts

ആലുവ മേഖലയിലെ വെള്ളപ്പൊക്കം രൂക്ഷമാകുന്നു; പ്രളയഭീതിയില്‍ എറണാകുളം

കാലിന്മേല്‍ കാല്‍ കയറ്റിവച്ചിരുന്നതിന് മൂന്ന് ദളിതരെ വെട്ടിക്കൊന്നു

ഡോക്ടറുടെ വിലക്ക് ലംഘിച്ച്‌ വേദനയില്‍ പിടയുന്ന ഹാനാനെ കൊണ്ട് രോഗ വിവരങ്ങള്‍ പറയിച്ചു: ഫേസ്‌ബുക്ക് ലൈവ് നടത്തിയ യുവാവിനെതിരെ കേസ്

subeditor

ഡിങ്കൻ തിരിച്ചുവരുന്നു; ശക്തമായ ജനപിന്തുണയുമായി

subeditor

വിജയ് മല്യയുടെ 900 കോടി രൂപയുടെ ലോൺ തിരിച്ചടക്കാത്ത കേസ്, എട്ടു പേരെ സിബിഐ അറസ്റ്റ് ചെയ്തു

subeditor

പ്രധാനമന്ത്രിയുടെ ഓഫീസ് പിൻബലത്തോടെ മോദിയുടെ സുഹൃത്ത് ആലപ്പുഴയിൽ ജലാശയം കൈയ്യേറി റിസോട്ട് പണിയുന്നു

subeditor

പീസ് സ്‌കൂള്‍ പൂട്ടുന്നത് വിദ്യാഭാസ മേഖലയിലെ കാവിവത്കരണത്തിന്റെ ഭാഗം; മതസ്പര്‍ധ വളര്‍ത്തുന്നുവെങ്കില്‍ സര്‍ക്കാര്‍ വിശദീകരിക്കണം-കെപിഎ മജീദ്‌

subeditor12

ഹിലാരി ക്ലിന്റണെ തേജോവധം ചെയ്തുകൊണ്ട് പോസ്റ്ററുകള്‍ രംഗത്ത്

subeditor

രാജ്യ തലസ്ഥാനത്ത് രണ്ട് ഭീകരര്‍ എത്തി; ചിത്രം പുറത്ത് വിട്ട് പോലീസ്

subeditor10

ഈ തിരഞ്ഞെടുപ്പിൽ തോറ്റാൽ അതിന്റെ കുറ്റം തനിക്ക്- ഉമ്മൻ ചാണ്ടി

subeditor

യുവാവിന്റെ കസ്റ്റഡി മരണം ; നഷ്ടപരിഹാരം തുകയായ 10 ലക്ഷം രൂപ പ്രതികളായ പൊലീസുകാരില്‍ നിന്ന് ഈടാക്കണമെന്നും അഡീ. ചീഫ് സെക്രട്ടറി

subeditor

സൗമ്യയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്; മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ… സംഭവം വഴിത്തിരിവിൽ

sub editor