വിജയ് ബാബുവിന് കുരുക്ക് മുറുകുന്നു; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ലൈംഗികാതിക്രമ കേസിൽ പ്രതിയായ നടനും നിർമ്മതവുമായ വിജയ് ബാബുവിനെതിരായ കുരുക്ക് മുറുകുന്നു.വിജയ് ബാബുവിനെതിരെ ലുക്കൊട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുൻകൂർ ജാമ്യം തേടാനിരിക്കുന്നതിനിടെയാണ് ലുക്കൗട്ട് നോട്ടീസ്.എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്.

ഇയാളുടെ ഫ്ലാറ്റിൽ പരിശോധന നടക്കുകയാണ്.ഇയാൾ ദുബായിലാണ് എന്ന നിഗമനത്തിലാണ് പൊലീസ്. ഉടൻ തന്നെ വിജയ് ബാബുവിന്റെ ഓഫീസിലും പരിശോധന നടക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.ലൈംഗികാതിക്രമത്തിന് പുറമേ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയല്ല, ഈ കേസിൽ താനാണ് യഥാർത്ഥ ഇരയെന്ന വാദം ഉയർത്തിയാണ് വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത്. സംഭവത്തിൽ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തതോടെ ഫേസ്ബുക്കിൽ പങ്കുവെച്ച ലൈവ് വീഡിയോ അദ്ദേഹം നീക്കി.

Loading...