ലൊസാഞ്ചല്‍സ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തിലെ ഫാമിലി കോണ്‍ഫറന്‍സ്‌ കിക്ക്‌ ഓഫ്‌ വന്‍ വിജയമായി

ലൊസാഞ്ചല്‍സ്‌: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്‍െറ 29–ാമത്‌ ഫാമിലി ആന്റ്‌ യൂത്ത്‌ കോണ്‍ഫറന്‍സിനായുളള ലൊസാഞ്ചല്‍സ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തിലെ   കിക്ക്‌ ഓഫ്‌ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ്‌ തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടന്നു.

വി. കുര്‍ബാനയ്ക്കുശേഷം അഭിവന്ദ്യ തിരുമേനിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഇടവകയിലെ ഏതാനും കുടുംബങ്ങള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി അഭിവന്ദ്യ തിരുമേനി വശം രജിസ്‌ട്രേഷന്‍ ഫോറം കൈമാറി. ഭദ്രാസനത്തിന്‍െറ എല്ലാ ദേവാലയങ്ങളില്‍ നിന്നും വളരെ നല്ല സഹകരണമാണ്‌ ലഭിക്കുന്നതെന്നും ഇക്കാര്യത്തില്‍ എല്ലാ സഭാംഗങ്ങളോടും പ്രത്യേകം നന്ദി അറിയിച്ചു. ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിന്‍െറ പ്രത്യേകതയെക്കുറിച്ചും ഇടവകാംഗങ്ങള്‍ ഈ ആത്മീയ കുടുംബ മേളയില്‍ പങ്കു ചേര്‍ന്ന്‌ ഇതൊരു വന്‍ വിജയമാക്കി തീര്‍ക്കേണ്ടതിന്‍െറ ആവശ്യകതയെക്കുറിച്ചും വികാരി. വെരി. റവ. സാബു ചോറാട്ടില്‍ കോര്‍ എപ്പിസ്‌കോപ്പാ ഇടവകാംഗങ്ങളെ ഓര്‍മ്മിപ്പിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തോടത്ത്‌ ജോര്‍ജ്‌ അറിയിച്ചതാണിത്‌.

Loading...

വാര്‍ത്ത• മാര്‍ട്ടിന്‍ വിലങ്ങോലില്‍