ഇടുക്കി: സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുമായി യുവാവ് മുങ്ങി. ഒടുവില്‍ സംഭവം ഒത്തുതീര്‍പ്പിലെത്തി. സമ്മാനത്തുകയില്‍ പത്ത് ലക്ഷം രൂപ സുഹൃത്തിന് നല്‍കാമെന്ന ധാരണയിലെത്തിയതോടെയാണ് തര്‍ക്കത്തിന് പരിഹാരമായത്. കഴിഞ്ഞ എട്ടിന് നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ മൂന്നാര്‍ കോളനി സ്വദേശികളായ സാബു, ഹരികൃഷ്ണന് എന്നിവര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനായിരുന്നു.
കുഞ്ചിത്തണ്ണിയില്‍ നിന്ന് സാബു 20 രൂപ, ഹരികൃഷ്ണന് 10 രൂപ വീതം മുടക്കിയാണ് ടിക്കറ്റ് എടുത്തത്. എന്നാല്‍ സമ്മാനമടിച്ചതോടെ സാബു ടിക്കറ്റുമായി മുങ്ങുകയും ടിക്കറ്റ് ഫെഡറല്‍ ബാങ്കിന്റെ രാജാക്കാട് ശാഖയില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഹരികൃഷ്ണന് മൂന്നാര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് സാബു ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വന്നത്.
ര
ചൊവ്വാഴ്ച സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ മൂന്നാറില്‍ നടന്ന ചര്‍ച്ചയില്‍ 10 ലക്ഷം രൂപാ സമ്മാനത്തുക കിട്ടുന്ന വേളയില്‍ നല്‍കാമെന്ന് രേഖാമൂലം എഴുതി സമ്മതിച്ച് തര്‍ക്കം പരിഹരിച്ചത്.