അവകാശികളില്ലാത്ത കോടികൾ ലോട്ടറി വകുപ്പിന് സ്വന്തം

ഒരിക്കല്‍ എങ്കിലും ലോട്ടറി ടിക്കറ്റ് എടുക്കാത്ത മലയാളികളില്ല. ദിവസും അഞ്ചും പത്തും ലോട്ടറി ടിക്കറ്റുകള്‍ എടുക്കുന്നവരുമുണ്ട്. 1000 രൂപയെങ്കിലും കിട്ടണേ എന്ന പ്രാര്‍ത്ഥനയോടെയാണ് ഏവരും ടിക്കറ്റ് എടുക്കുന്നത്. ചിലര്‍ക്ക് സൗഭാഗ്യം കൊണ്ടുവരുമ്പോള്‍ നാളുകളായി ടിക്കറ്റ് എടുത്തിട്ടും ഒരു സമ്മാനം പോലും ലഭിക്കാത്തവരുമുണ്ട്. ലോട്ടറി അടിച്ചിട്ടും തുക കൈപ്പറ്റാത്തവരുമുണ്ട്. അതില്‍ ഒന്നാം സമ്മാനം വരെ ഈ വിധത്തില്‍ ലോട്ടറി വകുപ്പിന്റെ കൈവശമുണ്ട്. ഇത്തരത്തില്‍ അവകാശികള്‍ വരാത്ത 200 കോടിയില്‍ അധികം രൂപ ലോട്ടറി വകുപ്പില്‍ കെട്ടി കിടക്കുന്നുണ്ട്. ഈ പണം എന്ത് ചെയ്യും എന്തിന് വേണ്ടി ഉപയോഗിക്കും എന്ന് പോലും ലോട്ടറി വകുപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഇത്രയും പണം കൈവശം ഇരിക്കെയാണ് കാരുണ്യ പദ്ധതിക്ക് ആവശ്യമായിട്ടുള്ള ധനസഹായം സര്‍ക്കാര്‍ നിഷേധിച്ചത്. ഇത്രയും പണം കൈവശമുണ്ടായിട്ടും നിര്‍ദ്ധന രോഗികളുടെ ചികിത്സസഹായ ഫണ്ടിന് സര്‍ക്കാര്‍ ഫുള്‍ സ്റ്റോപ്പ് ഇട്ടത് എന്തുകൊണ്ടെന്ന് വ്യക്തമല്ല. ലോട്ടറി വകുപ്പിന് കൈവശമുള്ള ഇത്രയും അധികം പണം ഏത് വിധേന ചിലവഴിക്കും എന്ന കാര്യത്തിനും വ്യക്തതയില്ല. ഇവിടെയും ഉദ്യോഗസ്ഥന്മാരും മറ്റും കയ്യിട്ട് വാരുകയില്ലെന്ന് ഉറപ്പ് വരുത്താന്‍ സാധിക്കില്ല.

Loading...

കാരുണ്യ പദ്ധതി മുഖേന രോഗികള്‍ക്ക് സഹായം നല്‍കിയ ആശുപത്രികള്‍ക്കും വലിയൊരു തുക ലഭിക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് ലോട്ടറി അടിച്ചിട്ടും അത് സ്വന്തമാക്കാന്‍ ആ ഭാഗ്യവാന്മാര്‍ എത്താത്തതിനെ തുടര്‍ന്ന് ലോട്ടറി വകുപ്പില്‍ കോടികള്‍ കുമിഞ്ഞ് കൂടുന്നത്. ഈ തുക നിര്‍ധനരെ സഹായിക്കാന്‍ ചിവഴിച്ചാല്‍ എന്നാണ് കുഴപ്പെന്ന് പല കോണില്‍ നിന്നും ചോദ്യം ഉയരുന്നുണ്ട്.

ഇക്കുറി സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ആറ് കോടി രൂപ സ്വന്തമായ ഭാഗ്യശാലിയെയും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നറുക്കെടുപ്പ് ഫലം ഒമ്പത് ദിവസം പിന്നിട്ട ശേഷവും സമ്മാനാര്‍ഹമായ ടിക്കറ്റ് ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്. se 208304 എന്ന നമ്പറിലുളള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ആറ് കോടി രൂപ ലഭിച്ചിരിക്കുന്നത്. ചെര്‍പ്പുളശ്ശേരിക്കടുത്ത് തൂതയില്‍ വിറ്റ ടിക്കറ്റിനാണു സമ്മാനം. കഴിഞ്ഞ 26നായിരുന്നു നറുക്കെടുപ്പ് നടന്നത്. കഴിഞ്ഞ മാര്‍ച്ച് 31ന് നറുക്കെടുക്കേണ്ടിയിരുന്ന സമ്മര്‍ ബംപര്‍ ലോക്ഡൗണ്‍ മൂലമാണ് 26നു നറുക്കെടുപ്പ് നടത്തിയത്. നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ സമ്മാനാര്‍ഹമായ ലോട്ടറി ഹാജരാക്കി സമ്മാനം വാങ്ങണമെന്നാണു നിയമം.