റോസ്ലിക്ക് മുന്‍പ് ലോട്ടറി വില്‍പന; ജോലി തിരുമ്മല്‍ കേന്ദ്രത്തിലെന്ന് വീട്ടുടമയോടു പറഞ്ഞു

കൊച്ചി. നരബലിക്ക് ഇരയായ റോസ്ലി (49) കാലടിയില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി മറ്റൂരില്‍ കനാല്‍ റോജഡരികില്‍ റിട്ട. അധ്യാപിക ചുണ്ടങ്ങ ലീലയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് രണ്ടാഴ്ചയോളം താമസിച്ചത്. ജൂണ്‍ ഏട്ട് മുതല്‍ ഇവരെ കാണുവാനില്ലെന്ന് മകള്‍ മഞ്ജു പോലീസില്‍ പരാതി നല്‍കിയിരുന്നു. തടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. സജീഷ് എന്നയാളാണ് വീട് വാടകയ്ക്ക് എടുത്തതെന്ന് വീട്ടുടമ പറയുന്നു.

സജീഷിനൊപ്പം റോസ്ലിയും ഉണ്ടായിരുന്നു. 15ദിവസത്തിന് ശേഷം റോസ്ലിയെ കാണാതായപ്പോള്‍ വീട്ടില്‍ പോയതിന് ശേഷം തിരിച്ചുവന്നില്ല എന്നാണ് സജീഷ് പറഞ്ഞതെന്ന് വീട്ടുമ പറയുന്നു. ആലുവിലെ തിരുമ്മല്‍ കേന്ദ്രത്തിലാണ് ജോലി എന്നാണ് റോസ്ലി പറഞ്ഞിരുന്നത്. സജീഷ് തുടര്‍ന്നും താമസിച്ചിരുന്നു. സജീഷിന് കൂലിപ്പണിയാണ്. രാവിലെ പോയല്‍ രാത്രിയാണ് ഇവര്‍ തിരികെ എത്തിയിരുന്നത്.

Loading...

അതേസമയം നരബലിക്ക് ഇരയായ പത്മം എളംകുളത്ത് താമസിച്ച വാടക മുറിയില്‍ നിന്നും കണ്ടെത്തിയത് 57200 രൂപ. മുറിയിലെ കിടക്കയ്ക്ക് അടിയില്‍ സൂക്ഷിച്ച നിലയില്‍ പണം ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. പൂട്ടിക്കിടക്കുകയായിരുന്ന മുറി അയല്‍വാസികള്‍ കഴിഞ്ഞ ദിവസം തുറന്ന് പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. എളംകുളം ഫാത്തിമ മാതാ പള്ളി റോഡില്‍ ഇതര സംസ്ഥാനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ഒരു മുറിയിലാണ് പത്മം താമസിച്ചിരുന്നത്.

മുമ്പ് ഭര്‍ത്താവും ഇവര്‍ക്കൊപ്പം താമസിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് നാട്ടിലേക്ക് തിരിച്ച് മടങ്ങി. തിരിച്ചെത്തി ഫെബ്രുവരി മുതല്‍ താമസം തുടങ്ങിയെങ്കുലും ഇവര്‍ ഒറ്റയ്ക്കായിരുന്നുവെന്ന് ലോഡ്ജ് ഉടമസ്ഥനായ റിജോ ജോസഫ് പറയുന്നു. 3500 രൂപയായിരുന്നു വാടക. കഴിഞ്ഞ മാസത്തെ ഒഴികെയുള്ള വാടക നല്‍കിയിരുന്നു. മറ്റു ചില വാടകക്കാരെ കൂടി പത്മമാണ് ലോഡ്ജില്‍ എത്തിച്ചത്. എന്നാല്‍ അടുത്ത മുറിയില്‍ താമസിക്കുന്നവരുമായി ബന്ധം ഇവര്‍ക്കില്ലായിരുപന്നുവെന്നും റിജോ പറയുന്നു.