നറുക്കെടുപ്പിന് 2 മിനിറ്റ് മുന്‍പ് ടിക്കറ്റെടുത്തു; അടിച്ചത് 60 ലക്ഷം രൂപ ഭാഗ്യസമ്മാനം മാത്രമല്ല

ആലപ്പുഴ: നറുക്കെടുപ്പിന് മിനിറ്റുകള്‍ മുന്‍പ് എടുത്ത ടിക്കറ്റില്‍ ആലപ്പുഴയിലെ ലേഖ പ്രകാശിന് ലഭിച്ചത് ഒന്നാം സമ്മാനം. അക്ഷയ ഭാഗ്യക്കുറി ഒന്നാം സമ്മാനം 60 ലക്ഷം രൂപയും 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളുമാണ് ലേഖയെ തേടിയെത്തിയത്.

മുന്‍ ഭാഗ്യക്കുറി വില്‍പനക്കാരിയായിരുന്നു ലേഖ. കൊമ്മാടി കുയില്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ഇന്നലെ 2.58ന് ലേഖ എവൈ771712 നമ്ബര്‍ ടിക്കെറ്റെടുത്തത്. 3 മണിക്കായിരുന്നു നറുക്കെടുപ്പ്. സമ്മാനത്തുക ഉപയോഗിച്ച്‌ വീട് നിര്‍മിക്കാനും ഒരു ലോട്ടറിക്കട തുടങ്ങാനുമാണ് ലേഖയുടെ ആഗ്രഹം.

Loading...

ലോട്ടറി ടിക്കറ്റ് എസ്ബിഐ സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് ശാഖയില്‍ നല്‍കി. രണ്ട് വര്‍ഷം മുന്‍പ് വരെ കലക്ടറേറ്റിന് മുന്‍പില്‍ ലോട്ടറി വില്‍പന നടത്തുകയായിരുന്നു ലേഖ. ലോറി ഡ്രൈവര്‍ ആയിരുന്ന ഭര്‍ത്താവ് കെ.ആര്‍.പ്രകാശിന് വാഹനാപകടം ഉണ്ടായതിനെ തുടര്‍ന്ന് വില്‍പന നിര്‍ത്തുകയായിരുന്നു. ഭര്‍ത്താവും മക്കളായ കൃഷ്ണപ്രിയ, കൃതി കൃഷ്ണ, കാര്‍ത്തിക് കൃഷ്ണ, ദേവി കൃഷ്ണ എന്നിവരടങ്ങുന്ന കുടുംബത്തിന് സ്വന്തമായി വീടും സ്ഥലവുമില്ല.

ലോറി ഡ്രൈവർ ആയിരുന്ന ഭർത്താവ് കെ.ആർ പ്രകാശിന് വാഹനാപകടം ഉണ്ടായതോടെയാണ് ലോട്ടറി വിൽപ്പന അവസാനിപ്പിച്ചത്. സമ്മാനത്തുക ഉപയോഗിച്ച് വീട് നിർമിക്കാനും ഒരു ലോട്ടറിക്കട തുടങ്ങാനുമാണ് ലേഖയുടെ ആഗ്രഹം.ലോട്ടറി ടിക്കറ്റ് എസ്ബിഐ സിവില്‍ സ്‌റ്റേഷന്‍ വാര്‍ഡ് ശാഖയില്‍ നല്‍കി.