10 മണിക്ക് ശേഷം ഉച്ചഭാഷിണിക്ക് നിയന്ത്രണം; ജനങ്ങളോട് ക്ഷമ ചോദിച്ച് മോദി

ജയ്പൂര്‍. രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയമന്ത്രണമുള്ളതിനാല്‍ രാജസ്ഥാനിലെ റാലിയെ അഭിസംബോധന ചെയ്യാതെ മോദി. രാജസ്ഥാനിലെ സിറോഹിയിലായിരുന്നു റാലി. തിരക്കുമൂലം വൈകിയെത്തിയെന്നും അതിനാല്‍ എല്ലാ വരോടും ക്ഷമ ചോദിക്കുന്നതായും നരേന്ദ്രമോദി പറഞ്ഞു. ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഉള്ളതിനാല്‍ പ്രസംഗിക്കുന്നില്ലെന്ന് ഉച്ചഭാഷിണിയില്ലാതെ മോദി ജനങ്ങളോട് പറഞ്ഞു.

വേദിയില്‍ തടിച്ച് കൂടിയ ജനത്തോട് അദ്ദേഹം ക്ഷമ ചോദിച്ചു. ഇവിടെ എത്തുവാന്‍ വൈകിപ്പോയി. ഇപ്പോള്‍ സമയം രാത്രി പത്തായി. നിയമം അനുസരിക്കുന്നതാണ് ഉചിതമെന്ന് എന്റെ മനസ്സ് പറയുന്നു. അത് കൊണ്ട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു കാര്യം ഞാന്‍ ഉറപ്പ് നല്‍കുന്നു. ഇതിന് പകരം മറ്റൊരു ദിവസം ഞാന്‍ ഇവിടെ വന്ന് നിങ്ങള്‍ എന്നോട് കാണിച്ച സ്‌നേഹത്തിനും വാത്സല്യത്തിനും പലിശസഹിതം തിരികെ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...

കോണ്‍ഫറന്‍സ് ഹാള്‍, വിരുന്ന് ഹാള്‍, അടിയന്തര യോഗങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ അല്ലാതെ രാത്ര 10 മുതല്‍ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കുവാന്‍ പാടില്ലെന്നാണ് നിയമം. ഇതിന് ശേഷം ഭാരത് മാതാ കീ ജയ് എന്ന് മോദി വിളിച്ചപ്പോള്‍ ജനം അത് ഏറ്റ് വിളിച്ചു. തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഗുജറാത്തുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണിത്. രാജസ്ഥാനില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്.