കൊച്ചിയിൽ പ്രണയം നിരസിച്ച പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ രാത്രിയിൽ വീട്ടിൽ കയറി തീ കൊളുത്തിക്കൊന്നു, യുവാവും മരിച്ചു

കൊച്ചി : വീണ്ടും പെട്രോൾ കൊല. എറണാകുളം കാക്കനാട് പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ യുവാവ് തീ കൊളുത്തിക്കൊന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവും മരിച്ചു. കാളങ്ങാട്ട് പത്മാലയത്തിൽ ഷാലന്‍റെ മകള്‍ ദേവിക (17) യാണ് മരിച്ചത്. യുവതിയുടെ പിതാവിനും സംഭവം തടയാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

ഇരുവരും കമിതാക്കൾ ആയിരുന്നു. പ്രണയത്തിൽ നിന്നും പെൺകുട്ടി പിൻ മാറിയതാണ്‌ യുവാവിനെ പ്രകോപിപ്പിച്ചത് എന്നു കരുതുന്നു. നോര്‍ത്ത് പറവൂര്‍ സ്വദേശിയായ മിഥുൻ ആണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.

Loading...

ദേവികയുടെ വീട്ടിൽ അര്‍ധരാത്രിയിൽ അതിക്രമിച്ച് കയറിയ ശേഷം പെട്രോളൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും കമിതാക്കളായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ കളമശ്ശേരി മെഡിക്കൽ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

കേരളത്തിൽ തിരുവല്ലയിൽ നിന്നാണ്‌ പെട്രോൾ പ്രണയ കൊലപാതകങ്ങൾ തുടങ്ങുന്നത്. ഇത് തുടർന്ന് വന്ന് പോലീസുകാരിയെ വരെ പോലീസുകാരൻ പ്രണയത്തിന്റെ പേരിൽ ക്രൂരമായി ചുട്ട് കൊലപ്പെടുത്തി. പ്രണയം നിരസിച്ചാൽ പെൺകുട്ടിയേ ഇല്ലാതാക്കുന്ന മനസു മരവിക്കുന്ന കാഴ്ച്ചകൾക്ക് നടുവിലാണ്‌ നമ്മൾ ഇപ്പോൾ. ജിഷ മുതൽ ഇന്ന് എത്ര പെൺകുട്ടികളാണ്‌ ഇല്ലാതായകത്.

മുൻപ് മാർച്ചിലാണ് പ്രണയാഭ്യർത്ഥന നിരസിച്ചത്തിന്റെ പേരിൽ പെൺകുട്ടിയെ അജിൻ എന്ന യുവാവ് നടു റോഡിൽ വച്ച് കുത്തി പരിക്കേല്പിച്ചശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുന്നത്.ശേഷം അങ്ങോട്ട് ചിയാരത്ത് യുവാവ് യുവതിയെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് അമ്മയുടെ മുന്നിൽ വച്ച് വീട്ടിൽ കയറി തീ കൊളുത്തി കൊന്നു.