അച്ഛനും പെങ്ങളും തമ്മിൽ മിന്നുകെട്ട്- ദിലീപ്- കാവ്യ വിവാഹത്തേ കളിയാക്കി മഞ്ജു വാര്യർ ഫേസ്ബുക്ക് സപോർട്ടേഴ്സ്

ഒരാൾ പറഞ്ഞു അനുജത്തിയെന്ന്, മറ്റെയാൾ പറഞ്ഞു പിതാവിനേ പോലെയെന്ന്! ഒടുവിൽ അച്ഛനും പെങ്ങളും തമ്മിൽ ഒരു മിന്നുകെട്ട്! ദിലീപും കാവ്യയും മുമ്പ് പറഞ്ഞ നുണകൾ തിരുത്തുമോ?

മഞ്ജുവാര്യരേ സ്നേഹിക്കുക, സപോർട്ട് മഞ്ജുവാര്യർ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച പോസ്റ്റിന്റെ പൂർണ്ണ രൂപം

Loading...

ദിലീപും, കാവ്യാ മാധവനും തമ്മിൽ ചേർന്ന് കളിപ്പിച്ചത് അവരുടെ തന്നെ ഫാൻസിനേയാണ്‌. ദിലീപ് കാവ്യാ ബന്ധങ്ങൾ നാട്ടിൽ പാട്ടായപ്പോഴും വിശ്വസിക്കാതിരുന്നത് ദിലീപ് പറയുന്നത് മാത്രം കേട്ടിരുന്ന  ഫാൻസുകാർ മാത്രം. കാവ്യാ മാധവനാകട്ടെ പിതാവിനേ കൊണ്ടുവരെ ആണയിടീപിച്ചു..എന്റെ മകൾക്ക് വിവാഹം വേണ്ടെന്നും ദിലീപുമായി കേൾക്കുന്നതെല്ലാം കള്ളവാർത്തകളാണെന്നും. കാവ്യയുടെ പിതാവ്‌ മുമ്പ് ഈ വിവാഹ കാര്യം നിഷേധിച്ചതും വികാരമായും എല്ലാവരേയും കുറ്റപ്പെടുത്തിയുമായിരുന്നു.വിവാഹം വേണ്ടെന്ന് പറയുന്ന എന്റെ മകളേ വിവാഹം കഴിപ്പിക്കാൻ ആർക്കാണിത്ര നിർബന്ധം എന്നും അദ്ദേഹം ചോദിച്ചത് വൈറലായി.

”ഒരിക്കൽ ദിലീപ് പറഞ്ഞു, കാവ്യ എനിക്ക് സ്വന്തം അനുജത്തിയാണ്‌. അങ്ങിനെയൊരളേ വിവാഹം ചെയ്യുമെന്ന് പറയുന്നത് വലിയ തെറ്റും ചതിയുമാണ്‌. എന്റെ സഹോദരിയായി കാണുന്ന ആ കുട്ടിയേ കുറിച്ച് അനാവശ്യം പറയരുത്. നിങ്ങൾ എന്നെ കുറിച്ച് പറഞ്ഞോ….

കാവ്യാ മാധവനും ഒട്ടും മോശക്കാരിയായിരുന്നില്ല. കാവ്യ പറഞ്ഞു ദിലീപേട്ടൻ എനിക്ക് എന്റെ അച്ഛനേ പോലെയാണ്‌. എന്റെ പിതാവിന്റെ സ്ഥാനത്ത് കാണുന്ന ഒരാളോട് എനിക്ക് എന്താണ്‌ തോന്നുക എന്ന് നിങ്ങൾ ഓർത്തു നോക്കുക. അതാണ്‌ എനിക്ക് ദിലീപേട്ടനോടുള്ള സ്നേഹം. ഞാൻ എല്ലാ തീരുമാനവും എടുക്കും മുമ്പ് അദ്ദേഹത്തോട് ചോദിക്കാറുണ്ട്. സൈറ്റിൽ കാണുമ്പോൾ എനെ വഴക്കു പറയും, ചിലപ്പോൾ വഴക്ക് കേട്ട് കരഞ്ഞിട്ടുണ്ട്. എല്ലാം ഒരു പിതാവിന്റെ സ്ഥാനത്താണ്‌ ഞാൻ കണ്ടത്.” ഇങ്ങിനെ എന്തെല്ലാം നമ്പരുകളായിരുന്നു തട്ടിവിട്ടത്.എന്തെല്ലാമായിരുന്നു..പൂച്ചകൾ (……)പാലു കുടിക്കുക തന്നെയായിരുന്നു.

 ”മഞ്ജുവാര്യരേ സ്നേഹിക്കുക, സപോർട്ട് മഞ്ജുവാര്യർ ”എന്ന ഫേസ്ബുക്ക് പേജിലേക്ക് പോകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പെട്ടെന്ന് രാവിലെ ഫോണിൽ വിളിച്ച് ഇരുവരും കെട്ടാൻ അങ്ങ് തീരുമാനിക്കുകയായിരുന്നു കേട്ടോ..ഒടുവിൽ കല്യാണം നവംബർ 25ന്‌ രാവിലെ പെട്ടെന്ന് തീരുമാനിച്ചു. 24ന്‌ രാത്രി കിടന്നപ്പോൾ കാവ്യക്കും, ദിലീപിനും ഒരു തോന്നൽ…ഇനി അച്ഛനും,സഹോദരിയും കളിക്കേണ്ട. അങ്ങ് കെട്ടികളയാം. പെട്ടെന്ന് രാവിലെ 11 മണിക്ക് എല്ലാവരേയും അറിയിച്ച് വിളിച്ച് കൂട്ടി വേളി നടത്തി. എല്ലാം പെട്ടെന്നായിരുന്നു. പെട്ടെന്ന് നടന്ന കല്യാണത്തിന്‌ വിദേശത്തിരുന്ന നടന്മാർ വരെ ചടങ്ങിലേക്ക് പറന്നെത്തി.

വിവാദങ്ങൾ ഏറെ കാവ്യയുമായി ഉണ്ടായപ്പോൾ ദിലീപ് തന്റെ പൊട്ടകണ്ണന്മാരായ ഫാൻസിനോട് പറഞ്ഞു. എന്റെ ജീവിതത്തിൽ എന്തുണ്ടായാലും ഞാൻ നിങ്ങളേ അറിയിക്കും. ലോകം മുഴുവൻ വിവാഹ വാർത്ത കാട്ടു തീപോലെ പറന്നു. എന്നാൽ സാക്ഷാൻ ദിലീപ് മൊഴിയാതെ ഫാൻസ് വിശ്വസിക്കില്ല.അവർക്ക് 25ന്‌ കാലത്തും ദിലീപും കാവ്യയും അച്ഛനും, പെങ്ങളും ആയിരുന്നു. അങ്ങിനെ ഒടുവിൽ വിവാഹ വേഷം വരെ ധരിച്ച് താലി  കൈയ്യിൽ എടുക്കാൻ നേരമാണ്‌ ദിലീപ് ഫാൻസിനേ ഓർക്കുന്നത്. അയ്യോ…ഞാൻ ഫാൻസിനോട് പറഞ്ഞില്ലല്ലോ…അവരോട് പറയാതെ കല്യാണം കഴിച്ചാൽ സാക്ഷാൽ ഫോട്ടോയും വീഡിയോയും കണ്ടാൽ പോലും അവർ വിശ്വസിക്കില്ല. അതെല്ലാം വെറും ഫോട്ടോഷോപ്പാണെന്ന് അവർ ഫേസ്ബുക്കിൽ പോസ്റ്റിടും. അങ്ങിനെ കല്യാണ പന്തലിൽ വയ്ച്ച് ദിലീപ് ഫേസ്ബുക്കിലൂടെ പറഞ്ഞു കല്യാണം കഴിക്കാൻ തീരുമാനിച്ചു….അങ്ങിനെ വർഷങ്ങൾ മുന്നം ലോകം അറിയാൻ തുടങ്ങിയ ഒളിച്ചുകളികൾ, കള്ളനും പോലീസും, എല്ലാം ദിലീപിന്റെ ഫാൻസും സത്യമെന്ന് മനസിലാക്കി. ഈ വിവാഹം ഏറ്റവും അവസാനം അറിഞ്ഞ മണ്ടന്മാർ ദിലീപ് ഫാൻസുകാരാണ്‌. അവർ സാക്ഷാൽ ദിലീപ് പറഞ്ഞപ്പോൾ മാത്രമാണ്‌ വിവാഹം  അറിയുന്നത്. അതുവരെ അവർക്ക് കാവ്യാ മാധവൻ ദിലീപിന്റെ സഹോദരി…..ദിലീപ് കാവ്യക്ക് പുന്നാര അച്ഛൻ. പെങ്ങളും അച്ഛനും തമ്മിലൊരു മുന്നുകെട്ട്. ദിലീപും കാവ്യയും ഇത്രനാൾ പറഞ്ഞ പെരും നുണകൾക്ക് ചുരുങ്ങിയ പക്ഷം ഒരു സോറി എങ്കിലും പറയണം. വല്ല രാഷ്ട്രീയ നേതാക്കളോ മറ്റോ ആയിരുന്നു ഇത് കാട്ടിയിരുന്നതെങ്കിൽ ജനം തെരുവിൽ വലിച്ചു കീറിയേനേ…കോൺഗ്രസ് നേതാവ്‌ പന്തളം സുധാകരൻ പറഞ്ഞ വിവാഹ ആശംസ കുറിച്ച് ഇവിടെ തല്ക്കാലം നിർത്താം…ഇനി ആരും കള്ളപണം എന്ന്  വിളിക്കില്ലല്ലോ?