പ്രണയവിവാഹിതയായ യുവതിയുടെ മരണത്തില്‍ ദുരൂഹത

കോട്ടയം: പ്രണയവിവാഹിതയായ യുവതിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം. കോട്ടയം ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയാണ് അന്വേഷണം ഏറ്റെടുത്തത്. ചെങ്ങളം ഉസ്മാന്‍ കവലക്ക് സമീപം തൊണ്ണൂറില്‍ച്ചിറ അനീഷിന്റെ ഭാര്യ കാര്‍ത്തികയുടെ (രശ്മി 26) മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സഹോദരന്‍ രഞ്ജിത്താണ് കുമരകം പൊലീസില്‍ പരാതി നല്‍കിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും മാതാപിതാക്കളും കാര്‍ത്തികയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് രഞ്ജിത്ത് പറയുന്നു.

ഞായറാഴ്ച വൈകീട്ട് ഭര്‍തൃവീട്ടില്‍ ജനലിന്റെ ക്രാസിയില്‍ തൂങ്ങിയ നിലയിലാണ് രശ്മിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Loading...