മുസ്‌ളീം യുവതിയെ വിവാഹം കഴിച്ച ശബരിയെ കള്ളകേസില്‍ കസ്റ്റഡിയില്‍ എടുത്തു

 

മുസ്‌ളീം പെണ്‍കുട്ടിയെ ഹിന്ദു യുവാവ് വിവാഹം കഴിച്ചു എന്ന പേരില്‍ പീഢനം എന്ന് ആരോപണം. മുസ്‌ളീം പെണ്‍കുട്ടിയെ എതിര്‍പ്പുകള്‍ മറികടന്ന് വിവാഹം ച്‌ജെയ്ത യുവാവിനെതിരെ ക്രൂരമായ പീഢനങ്ങള്‍ അരങ്ങേറുന്നു. അഞ്ചല്‍ കോമളം ശബരി നിവാസില്‍ ശബരി എന്ന 25കാരനെ ഇപ്പോള്‍ ഭാര്യയുമായി ഒന്നിച്ച് ജീവിക്കാന്‍ സമ്മതിക്കുന്നില്ല. കള്ള കേസില്‍ കുടുക്കി പോലീസ് കസ്റ്റഡിയില്‍ വയ്ച്ചിരിക്കുകയാണ്.

Loading...

മുസ്ലീം യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ഹിന്ദു യുവാവിനെ പോലീസിന്റെ സഹായത്തോടെ കള്ള കേസില്‍ പെടുത്തിയിരിക്കുന്നു ര്‍ന്നത് ആരെയും ഞെട്ടിപ്പിക്കും. തന്നെ ആരും നിര്‍ബധിപ്പിച്ച് വിവാഹം ചെയ്യിപ്പിച്ചതല്ലെന്നും പരസ്പര ഇഷ്ടപ്രകാരം ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്യുക ആയിരുന്നു എന്നും ശബരിയുടെ ഭാര്യ പറയുന്നു. വിവാഹം കഴിച്ച വൈരാഗ്യം ഈ യുവതിയോടും യുവാവിനോടും ചെയ്യുകയാണ്. ഇതിനു പിന്നില്‍ തീവ്ര സ്വഭാവമുള്ള മുസ്‌ളീം സംഘടനകളുടെ സ്വാധീനവും ഇടപെടലും ഉള്ളതായും ആരോപണം ഉയരുന്നു. മുമ്പ് ഇത്തരത്തില്‍ കള്ള കേസിലും ആക്രമത്തിലും പെടുത്തിയാണ് കെവില്‍ എന്ന യുവാവ് ഇല്ലാതായത്. അന്നും ആ കൊലപാതകത്തില്‍ പോലീസിന്റെ പങ്കും നിസംഗതയും വളരെ വ്യക്തമായിരുന്നു. ഇന്നും ഈ യുവാവിനെതിരെ കള്ള കേസ് എടുത്ത് ഭാര്യയുമായി ഒന്നിച്ച് ജീവിക്കാന്‍ സമ്മതിക്കുന്നില്ല എന്നാണ് ആരോപണം. ഇത് ഭാര്യ തന്നെ പുറത്ത് പറയുന്ന കാര്യമാണ്.

അതിനിടെ മുസ്‌ളീം യുവതിയെ വിവാഹം ചെയ്ത ശബരിക്കെതിരെ വ്യാജമായ പ്രചരണവും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നു. സ്‌കൂളുകളുകള്‍ കേന്ദ്രീകരിച്ച് ആഡംബര വാഹനങ്ങളില്‍ കറങ്ങി നടന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹ വാഗ്ദാനംനല്‍കി പലസ്ഥലങ്ങളില്‍ എത്തിച് പീഡിപിച്ച ആള്‍ എന്നാണ് ആപവാദ പ്രചരണം നടക്കുന്നത്. ആഡംബര വാഹനങ്ങളില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ വിവാഹ വാഗ്ദാനം നല്‍കി പെണ്കുട്ടി കളെ പലസ്ഥലങ്ങളില്‍ എത്തിച് പീഡിപ്പിക്കുച്ചു എന്നാണ് പ്രചരണം. എന്നാല്‍ ഇത് പൊളിച്ചടുക്കുന്നതാണ് സബരിയുടെ ഭാര്യ കര്‍മ്മ ന്യൂസിനു നല്കിയ അഭിമുഖം. തന്നെ ശബരി പീഢിപ്പിച്ചിട്ടില്ലെന്നും പരസ്പര സമ്മത പ്രകാരം വിവാഹം ചെയ്യുക ആയിരുന്നു എന്നും യുവതി തുറന്നു പറയുന്നു. ഭാര്യയുടെ നിര്‍ണ്‍നായകമായ വെളിപ്പെടുത്തല്‍ വന്നിട്ടും പോലീസ് ശബരിയെ കസ്റ്റഡിയില്‍ വയ്ക്കുകയാണ്. മാത്രമല്ല യുവതി പറയുന്നത് കോടതിയില്‍ പോലും ഹാജരാക്കാതെ 3 ദിവസമായി ശബരിയെ കസ്റ്റഡിയില്‍ വയ്ച്ചിരിക്കുന്നു എന്നാണ്. ഇത് വളരെ ഗൗരവമായി കാണേണ്ടതാണ്.