ഒളിച്ചോടാൻ വിവാഹം കഴിയുംവരെ കാത്തിരുന്നത് സ്വർണം മോഹിച്ച്… പൊലീസിനെ ഞെട്ടിച്ച് തളിപ്പറമ്പിലെ കാമുകി

പട്ടാമ്പി സ്വദേശിയും നിർമ്മാണത്തൊഴിലാളിയുമായ കാമുകനൊപ്പം ജീവിക്കാൻ നേരത്തേ തന്നെ ഉറപ്പിച്ചിരുന്ന യുവതി ഗൾഫുകാരനെ വിവാഹം കഴിക്കാൻ സമ്മതിച്ചത് സ്വർണ്ണവുമായി ഒളിച്ചോടാനുള്ള പദ്ധതിയനുസരിച്ചാണെന്ന് തളിപ്പറമ്പ് പൊലീസിനോട് വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം കാമുകനൊപ്പം ഒളിച്ചോടിയ പയ്യന്നൂർ സ്വദേശിനിയുടെ സ്വർണ്ണമോഹം പൊലീസിനെപ്പോലും ഞെട്ടിച്ചു.

പദ്ധതി തയാറാക്കിയത് കാമുകനുമായി ആലോചിച്ചു തന്നെയാണ്. നേരത്തെ ഉല്ലാസ യാത്രയ്‌ക്കിടെ ട്രെയിനിൽ വച്ച് കാമുകനെ മാലചാർത്തിയിരുന്നതായി യുവതി പറഞ്ഞു. ഇതിന്റെ വീഡിയോ, വിവാഹം കഴിഞ്ഞ് കാഞ്ഞിരങ്ങാട്ടെ വീട്ടിലേക്ക് കാറിൽ പോകുന്നതിനിടെ കാമുകൻ വരന്റെ മൊബൈലിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

Loading...

കാഞ്ഞിരങ്ങാട്ടെ യുവാവ് അണിയിച്ച താലിമാല സ്വന്തമാക്കാമെന്ന് കരുതിയിരുന്നെങ്കിലും അത് നടന്നില്ല. അത് വരന്റെ വീട്ടുകാർ ഊരി വാങ്ങി.

വിവാഹം നിശ്ചയിച്ചതിനു ശേഷം വരൻ സമ്മാനിച്ച മൊബൈൽ ഫോണിലായിരുന്നു കാമുകനുമായി യുവതിയുടെ സല്ലാപം.

ഇതിനിടെ വിവാഹം ആർഭാടമായി നടത്തിയതിനാൽ വരന്റെ വീട്ടുകാർക്ക് നല്ലൊരു തുക ചെലവായി. ഇത് വധുവിന്റെ വീട്ടുകാരിൽ നിന്ന് ഈ‌ടാക്കാനാകുമോ എന്ന ആലോചനയിലാണ് വരന്റെ വീട്ടുകാർ.

https://youtu.be/qYSZvz56D4Q