എല്ലാമതങ്ങളും കോര്‍ത്തിണക്കുന്ന സ്നേഹമാണ് ദൈവം!

പാപ്പാ ഫ്രാന്‍സിസ് മ്യാന്മര്‍-ബംഗ്ലാദേശ് രാജ്യങ്ങളിലേയ്ക്കു നടത്തിയ അനുരഞ്ജനത്തിന്‍റെ അപ്പസ്തോലിക സന്ദര്‍ശനം.

മ്യാന്മാര്‍-ബാംഗ്ലാദേശ് അപ്പസ്തോലിക സന്ദര്‍ശനം 2017, 27-നവംബര്‍ മുതല്‍ ഡിസംബര്‍ 2-Ɔ൦ തിയതിവരെയായിരുന്നു. 6 ദിവസങ്ങള്‍ നീണ്ടതായിരുന്നു തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനം. യാത്രയ്ക്കിടയിലെ പ്രഭാഷണങ്ങളിലൊന്നും മതവികാരം ഉണര്‍ത്തിയേക്കാവുന്ന ‘രോഹിംഗ്യാ’യെന്ന എന്ന വാക്ക് പാപ്പാ ഫ്രാന്‍സിസ് ഉപയോഗിച്ചില്ല. പാവങ്ങളായ രോഹിംഗ്യ മുസ്ലിം സമൂഹത്തോടു മ്യാന്മറില്‍ ഉത്ഭവിച്ച വിദ്വേഷമാണ് ജന്മനാട്ടില്‍നിന്നുമുള്ള ആയിരങ്ങളുടെ കുടിയിറക്കമായത്. ഡിസംബര്‍ 30-ന് ബംഗ്ലാദേശ് സന്ദര്‍ശനം ആരംഭിച്ച പാപ്പാ രോഹിംഗ്യ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും അവരെ തന്‍റെ സാമീപ്യംകൊണ്ട് സാന്ത്വനപ്പെടുത്തുകയുംചെയ്തു.

Loading...

മ്യാന്മാറിലെ സാന്‍ സൂ-കി സര്‍ക്കാരുമായി നടന്ന അനുരഞ്ജന കരാറും, അഭ്യന്തരകലാപത്തെ പിന്‍തുണച്ച മിലിട്ടറിയുടെ വെടിനിറുത്തല്‍ തീരുമാനവും, മതനേതാക്കള്‍ ഒന്നുചേര്‍ന്നെടുത്ത സമാധാന സന്ധിയുമെല്ലാം ബഹുഭൂരിപക്ഷം പാവങ്ങളുള്ള രണ്ടു രാജ്യങ്ങള്‍ക്കും – മ്യാന്മാറിനും ബാംഗ്ലാദേശിനും പ്രത്യാശയുടെ നവമായ പാത തെളിയിച്ചു.

റോഹിംഗ്യ അഭയാര്‍ത്ഥകളുമായി കൂടിക്കാഴ്ച നടത്തിയ പാപ്പാ ഫ്രാന്‍സിസ് ബാംഗ്ലാദേശിലെ വിവിധ മതനേതാക്കളോട് കൈകോര്‍ത്തും ജനങ്ങള്‍ക്കൊപ്പവും പ്രാര്‍ത്ഥിച്ചു.

“ഹിന്ദുവല്ലീശ്വരന്‍, മുസ്ലിമല്ലീശ്വരന്‍
ക്രിസ്ത്യാനിയല്ലീശ്വരന്‍…
എല്ലാമതങ്ങളും കോര്‍ത്തിണക്കീടുന്ന
സ്നേഹമാണീശ്വരന്‍…”

ഫാദര്‍ ആബേല്‍ സി.എം.ഐ.-യുടെ മതസൗഹാര്‍ദ്ദഗാനത്തില്‍നിന്നും അടര്‍ത്തിയെടുത്തതാണ് മേല്‍വരികള്‍.