കൊല്ലുമെന്ന് പറഞ്ഞിട്ടും അവളെ കാട്ടിക്കൊടുത്തില്ല: ; പെണ്‍കുട്ടിയുമായി ഒളിച്ചോടിയ യുവാവിനെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു; കത്തിക്കരിഞ്ഞ യുവാവില്‍ നിന്നും മൊഴിയെടുക്കാനാകാതെ പോലീസ്

Loading...

ലക്‌നൗ: പെണ്‍കുട്ടിയുമായി ഒളിച്ചോടിയ യുവാവിനെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ഈറ്റയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവാവ് സൈഫൈ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

രണ്ട് ദിവസം മുമ്പാണ് 22 കാരനായ നരേന്ദ്ര ഷാഖ്യയേയും കാമുകിയേയും കാണാതായത്. വിവരം അറിഞ്ഞതോടെ നരാന്ദ്രയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ടെലിഫോണില്‍ ബന്ധപ്പെട്ടു. രണ്ടു പേരും തിരിച്ചുവന്നാല്‍ വിവാഹം ഉറപ്പിക്കാമെന്ന് വാഗ്ദാനവും നല്‍കി. ഇക്കാര്യം സംസാരിക്കാന്‍ ഇന്നലെ വൈകീട്ട് നരേന്ദ്ര പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ചെന്നു. യുവാവ് തനിച്ചായിരുന്നു ചര്‍ച്ചയ്ക്ക് പോയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടിലെന്നും ഉടന്‍ തിരിച്ച് വീട്ടിലെത്തിക്കണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു.

Loading...

വിവാഹക്കാര്യത്തില്‍ ഉറപ്പുകിട്ടാതെ തിരികെ കൊണ്ടുവരില്ലെന്ന് യുവാവും നിലപാടെടുത്തു. ഇതോടെ, യുവാവിനെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കി മുറിയില്‍ പൂട്ടിയിട്ടു.

മര്‍ദ്ദനം തുടര്‍ന്നിട്ടും പെണ്‍കുട്ടി എവിടെയെന്ന് വെളിപ്പെടുത്താന്‍ നരേന്ദ്ര തയ്യാറായില്ല. പ്രകോപിതനായ അക്രമികള്‍ യുവാവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് യുവാവിന്റെ കരച്ചില്‍കേട്ട നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛനേയും അമ്മാവനേയും പൊലീസ് അറസ്റ്റ് ചെയ്തു. ജീവനുണ്ടെങ്കിലും കത്തിക്കരിഞ്ഞ നിലയിലുള്ള യുവാവില്‍ നിന്നും പോലീസിന് മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.