കാമുകിയെ കാണാൻ ഫ്ലാറ്റ് കെട്ടിടത്തിൽ വലിഞ്ഞുകയറിയ 19കാരൻ പിടിവിട്ട് നിലത്ത് വീണ് മരിച്ചു

വിവാഹിതയായ കാമുകിയെ കാണാൻ ഫ്ലാറ്റ് കെട്ടിടത്തിലേക്ക് വലിഞ്ഞുകയറിയ 19കാരൻ പിടി വിട്ട് നിലത്ത് വീണ് മരിച്ചതായി റിപ്പോർട്ട്. ഫ്ലാറ്റ് കെട്ടിടത്തിന്റെ പുറകുവശത്തെ ജനാലകളിലും അരമതിലുകളിലും പിടിച്ചു കയറി മുകളിലേക്ക് എത്തിയ കൗമാരക്കാരനാണ് അപകടത്തിൽ മരിച്ചത്.മുംബൈയിലെ അഗ്രിപഡ എന്ന സ്ഥലത്ത് ബുധനാഴ്ച പുലർച്ചെയാണ് സംഭവം.

15 നിലകളുള്ള ഇതേ ഫ്ലാറ്റ് കെട്ടിടത്തിൽ അമ്മാവനൊപ്പമാണ് മരിച്ച കൗമാരക്കാരനും താമസിക്കുന്നത്. ദില്ലിയിൽ ഒരു സ്വകാര്യ ക്ലിനിക്കിൽ ലാബ് അസിസ്റ്റന്റായി ജോലി നോക്കുകയായിരുന്നു.

Loading...

ഒൻപതാം നിലയിലെ താമസക്കാരിയും വിവാഹിതയുമായ 24കാരിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. ഈയിടെ യുവതിയുടെ ഫ്ലാറ്റിൽ നിന്ന് 19കാരൻ പുറത്തുവരുന്നത് അമ്മാവൻ കണ്ടിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി.

അമ്മാവൻ ഉള്ളപ്പോൾ യുവതിയുടെ ഫ്ലാറ്റിലേക്ക് പോകാൻ കണ്ടെത്തിയ വഴിയാണ് മരണത്തിൽ കലാശിച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ പെയ്‌ത കനത്ത മഴയെ തുടർന്ന് പലയിടത്തും വഴുക്കലുണ്ടായിരുന്നു. ഇതിൽ ചവുട്ടിയപ്പോൾ നിയന്ത്രണം വിട്ടിരിക്കാമെന്നാണ് കരുതുന്നത്.

പുലർച്ചെ 2.30 യോടെ ഫ്ലാറ്റിൽ വെള്ളം നിറയ്ക്കാൻ പോയ സുരക്ഷാ ഗാർഡാണ് മൃതദേഹം ആദ്യം കണ്ടത്. ഇദ്ദേഹം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.