കാമുകിയുടെ സീമന്തരേഖയില്‍ സ്വന്തം ചോര ചാര്‍ത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി.. കാരണം ദുരൂഹം

Loading...

മുംബൈ : സ്വന്തം കൈത്തണ്ട മുറിച്ച് ആ ചോരകൊണ്ട് കാമുകിയുടെ സീമന്തരേഖയില്‍ ചാര്‍ത്തിയ ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊന്ന യുവാവ് ജീവനൊടുക്കി. പ്രതിഭാ പ്രസാദ് എന്ന യുവതിയെയാണ് അരുണ്‍ഗുപ്ത (21) എന്ന യുവാവ് കൊലപ്പെടുത്തിയത്.

മുംബൈ കല്ല്യാണിലെ ഒരു ഗസ്റ്റ് ഹൗസിലാണ് സംഭവം. പ്രതിഭയുടെ സീമന്തരേഖയില്‍ ചോര ചാര്‍ത്തിയശേഷം അരുണും പ്രതിഭയും ഒന്നിച്ച് സെല്‍ഫി എടുത്തിരുന്നു. ഇതിന് ശേഷമാണ് അരുണ്‍ പ്രതിഭയെ ശ്വാസംമുട്ടിച്ച് കൊന്നതെന്ന് കരുതുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1.30 തോടെയാണ് ഇരുവരും ഗസ്റ്റ് ഹൗസില്‍ ചെക്ക് ഇന്‍ ചെയ്തത്.

Loading...

വൈകുന്നേരം വരെ ഇരുവരും റൂമില്‍ നിന്ന് പുറത്ത് ഇറങ്ങിയില്ല. വൈകുന്നേരത്തോടെ ഇവര്‍ വെള്ളം ആവശ്യപ്പെട്ടിരുന്നതായി റിസോര്‍ട്ട് ജീവനക്കാര്‍ പറയുന്നു. രാത്രി 9.30 തോടെ അത്താഴം കഴിക്കാനായി ജീവനക്കാര്‍ വാതിലില്‍ മുട്ടിയെങ്കിലും മറുപടി ലഭിച്ചില്ല.

ഇതോടെ റിസോര്‍ട്ട് ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.