പോലീസുകാരിയായ ഭാര്യയുടെ യൂണിഫോം മോഷ്ടിച്ച് കാമുകിക്ക് നല്‍കി ; നിരവധി പേരില്‍ നിന്ന് പൊലീസുകാരിയെന്ന വ്യാജേന പണം തട്ടി , കമിതാക്കള്‍ പിടിയില്‍

Loading...

 

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പോലീസ് ഉദ്യാഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കമിതാക്കള്‍ അറസ്റ്റില്‍. . പോലീസ് ഉദ്യാഗസ്ഥയായ തന്റെ ഭാര്യയുടെ യൂണിഫോം മോഷ്ടിച്ച് കാമുകിക്ക് നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയതിയത്. നിരവധി ആളുകള്‍ ഇവരുടെ തട്ടിപ്പിന് ഇരയായതായി പോലീസ് പറഞ്ഞു.

Loading...

പണം നഷ്ടപ്പെട്ടവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജ പോലീസുകാരിയും കാമുകനും പിടിയിലായത്. ആദ്യം യുവതിയാണ് പോലീസ് പിടികൂടിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കാമുകനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.

ഇയാള്‍ പോലീസ് ഇന്‍സ്പെക്ടറായ ഭാര്യയുടെ യൂണിഫോം ഭര്‍ത്താവ് കാമുകിയ്ക്ക് നല്‍കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. യുവതിയില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുന്നതിനാല്‍ പ്രതികളുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.