പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കുട്ടിക്കാമുകനോടൊപ്പം ഒളിച്ചോടി പോയി ; യുവതിയും കാമുകനും അറസ്റ്റില്‍

ഒളിച്ചോട്ടങ്ങള്‍ ഇന്ന് നമ്മുടെ നാട്ടില്‍ പതിവാകുന്നു. പിഞ്ചുകുട്ടികളെ വരെ ഉപേക്ഷിച്ചാണ് സത്രീകള്‍ കാമുകന്മാര്‍ക്കൊപ്പം പോകുന്നത്. പത്തനത്തിട്ടയില്‍ നിന്നും അത്തരത്തിലൊരു സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ കാമുകനൊടൊപ്പം അറസ്റ്റ് ചെയ്തു. തിരുവല്ല നെല്ലാട് പാലയ്ക്കലോടില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന എഴുമറ്റൂര്‍ കുറവന്‍കുഴി ആലങ്കോട്ട് വീട്ടില്‍ അമ്പിളി (31), അയിരൂര്‍ പ്ലാങ്കമണ്‍ വെള്ളിയറ പനച്ചിക്കല്‍ വീട്ടില്‍ നിധീഷ്മോന്‍ (27) എന്നിവരെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്. പതിനാലും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുടെ അമ്മയാണ് അമ്പിളി. നിധീഷ് മോന്‍ ഇവരുടെ ബന്ധുവാണ്.

ഫെബ്രുവരി ഒന്‍പതുമുതല്‍ കാണാനില്ലെന്ന് കാട്ടി അമ്പിളിയുടെ ഭര്‍ത്താവ് സനല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അമ്ബിളിയുടെയും നിധീഷിന്റെയും ഫോണിന്റെ മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധിച്ച പൊലീസ് ഇരുവരും തമിഴ്നാട്ടിലെ തിരുപ്പൂരില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ഇരുവരെയും ഫോണില്‍ ബന്ധപ്പെട്ട് ഉടന്‍ തിരുവല്ല സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ നിര്‍ദേശപ്രകാരം നാട്ടിലെത്തിയ ഇവര്‍ സ്റ്റേഷനില്‍ ഹാജരാകാതെ വീണ്ടും മുങ്ങി. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 11 മണിയോടെ നിധീഷിന്റെ പ്ലാങ്കമണ്ണിലെ വീട്ടില്‍നിന്ന് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ടതിന്റെ പേരിലുളള വകുപ്പ് ചുമത്തിയാണ് യുവതിയുടെ അറസ്റ്റ്. പ്രേരണാ കുറ്റവും മക്കളെ ഉപക്ഷിച്ച് നാടുവിടാന്‍ യുവതിക്ക് സഹായമൊരുക്കിയതിന്റെയും പേരിലുള്ള വിവിധ വകുപ്പുകളാണ് യുവാവിനുമേല്‍ ചുമത്തിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Loading...

കുളത്തൂപ്പുഴയില്‍ നിന്നും ഇത്തരത്തിലൊരു സംഭവം കഴിഞ്ഞ ദിവസം പുറത്തെത്തിയിരിക്കുന്നത്. പ്രവാസിയായ ഭര്‍ത്താവിനെ വിളിച്ച് അറിയിച്ച ശേഷം മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം യുവതി ഇറങ്ങി പോവുകയായിരുന്നു. ഒന്നരയും അഞ്ചും വയസ് പ്രായമുള്ള മക്കളെ ഉപേക്ഷിച്ചാണ് യുവതി പോയത്. താന്‍ കാമുകനൊപ്പം പോകുന്നു എന്ന് യുവതി ഭര്‍ത്താവിനെ ഫോണ്‍ വിളിച്ച് അറിയിച്ചിരുന്നു. മക്കള്‍ക്കൊപ്പം കുളത്തൂര്‍ ജംഗ്ഷനില്‍ വാടക വീട്ടില്‍ കഴിയവേയാണ് കുളത്തൂപ്പുഴയില്‍ വ്യാപാര സ്ഥാപനം നടത്തിയ യുവാവുമായി യുവതി പ്രണയത്തില്‍ ഒകുന്നത്. പലപ്പോഴും ഇയാളും ആയുള്ള രഹസ്യ ബന്ധം ബന്ധുക്കള്‍ വിലക്കിയിരുന്നു. എന്നാല്‍ യുവതി ചെവിക്കൊള്ളാന്‍ തയ്യാറായില്ല.

അതേസമയം, ഭാര്യ കാമുകനൊപ്പം പോയ വിവരമറിഞ്ഞ് നട്ടിലെത്തിയ ഭര്‍ത്താവ് കുട്ടികളെ ഏറ്റെടുത്തു. ഭര്‍ത്താവ് യുവതിക്ക് എതിരെ പരാതി നല്‍കി. മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആലപ്പുഴയിലെ ആഡംബര ഹോട്ടലില്‍ കഴിഞ്ഞ യുവതിയെയും കാമുകനെയും തന്ത്രപൂര്‍വം പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്. കുട്ടികളെ ഉപേക്ഷിച്ച സുരഭി ഒന്നാം പ്രതിയും കുട്ടികളെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ച ഷാന്‍ രണ്ടാം പ്രതിയുമാണ്. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.