ലോക്ക്ഡൗണില്‍ തോട്ടത്തില്‍ സല്ലപിക്കാനായി വന്ന കാമുകനും കാമുകിയും: കട്ടുറുമ്പായി കയ്യോടെ പൊക്കി ഡ്രോൺ: വീഡിയോ കാണാം

ചെന്നൈ: ലോക്ക്ഡൗണിൽ എല്ലാവരും ലോക്കായതോടെ ഒട്ടുമിക്ക പേരും മാനസികമായി അസ്വസ്ഥരാണ്. ആഴ്ചയിൽ ഒരു വട്ടം എങ്കിലും പുറത്തുപോയവരും എല്ലാദിവസവും പുറത്തുപോയവരും അസ്വസ്ഥരാണ്. ഇതിനിടയിൽ ലോക്ക്ഡൗൺ ലംഘിച്ച് ബക്കറ്റ് ചിക്കനും ചുട്ടചിക്കനും കഴിച്ചവരും പ്രാർത്ഥാനാലായങ്ങളിൽ ഒത്തുകൂടിയതും തുടർന്നുണ്ടായ അറസ്റ്റും നമ്മൾ മാധ്യമങ്ങളിൽ കണ്ടു. ഈ മൂന്ന് ആഴ്ച നീണ്ടു നിന്ന ലോക്ക്ഡൗണിൽ എന്നും ലോക്ക്ഡൗൺ ലംഘന അറസ്റ്റുണ്ടായതും പതിവ് കാഴ്ചയായിരുന്നു,

ഈ സമയത്ത് വിട്ടുപോയ ഒരു വിഭാ​ഗമുണ്ട് കമിതാക്കൾ. അവർ എങ്ങനെ തങ്ങളുടെ വിരഹ വേദന തീർക്കും. തമിഴ്നാട്ടിൽ നിന്നുള്ള പോലീസിന്റെ ഡ്രോൺ കാഴ്ചയായണ് ഇപ്പോൾ വൈറലാകുന്നുത്. ലോക്ക് ഡൗണിനിടെയുള്ള കമിതാക്കളുടെ പ്രണയ സല്ലാപം കയ്യോടെ പൊക്കി പൊലീസിന്റെ ഡ്രോണ്‍. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ കുമഡിപൂണ്ടിലെ കമിതാക്കള്‍ക്കിടയിലാണ് ഡ്രോണ്‍ കട്ടുറുമ്പായത്. മാര്‍ച്ചില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മേയ് വരെ നീണ്ടതോടെ പരസ്പരം കാണാനാകാതെ കമിതാക്കള്‍ വിഷമിച്ചു. വീട്ടിലിരുന്ന് ബോറടിച്ചതോടെ പരസ്പരം കാണാന്‍ തീരുമാനിച്ചു.

Loading...

അങ്ങനെ നാളുകള്‍ക്ക് ശേഷം കായല്‍തീരത്തോട് ചേര്‍ന്നുള്ള തോട്ടത്തില്‍ ഇരുവരും കണ്ടുമുട്ടി. ഒരു മരച്ചുവട്ടില്‍ വിശ്രമിക്കുന്നതിനിടയിലാണ് തലയ്ക്ക് മുകളില്‍ ഡ്രോണ്‍ എത്തിയത്. ഇരുവരും പേടിച്ച്‌ ബൈക്കില്‍ രക്ഷപ്പെടുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. എല്ലാവർക്കും ചിരിക്കാൻ ഒരു വകയുണ്ടെങ്കിലും സോഷ്യൽ മീഡിയ പോലീസിനോട് ചോ​ദിക്കുകയാണ് , ഇങ്ങനെയൊക്കെ ചെയ്യാമോ? പോലീസേ….