കാമുകനൊപ്പം പോകണമെന്ന് 18കാരി, കോടതി നിർദ്ദേശം ഇങ്ങനെ

കാമുകനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട 18 വയസ്സുകാരിയോട് കോടതി പറഞ്ഞതാണിപ്പോൾ വൈറലാകുന്നത്. ബിരുദ പഠനം പൂര്‍ത്തിയാക്കാനും കാമുകന് 21 വയസ്സ് തികയുമ്പോള്‍ വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്നുമാണ് മദ്രാസ് ഹൈക്കോടതി പറഞ്ഞത്.പുരുഷന്‍റെ നിയമപരമായ വിവാഹപ്രായം 21 ആണ് എന്നും കോടതി പെണ്‍കുട്ടിയെ ഓര്‍മ്മിപ്പിച്ചു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് തിരുനെല്‍വേലി സ്വദേശികളായ രക്ഷിതാക്കള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് സമര്‍പ്പിക്കുകയായിരുന്നു. മകളെ രണ്ടുപേര്‍ ചേര്‍ന്ന് അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നു എന്നതായിരുന്നു പരാതി.മകളെ പഠിക്കാന്‍ അനുവദിക്കണം. വിവാഹമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് പഠനത്തിന് ശേഷം മാത്രമാകണം ഇതായിരുന്നു രക്ഷിതാക്കള്‍ ആവശ്യപ്പെട്ടത്.

Loading...

എന്നാൽ താന്‍ പ്രണയത്തിലാണെന്നും കാമുകനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. പഠനം പൂര്‍ത്തിയാക്കുമെന്നും എന്നാല്‍ രക്ഷിതാക്കള്‍ക്കൊപ്പം പോകില്ലെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.

രക്ഷിതാക്കള്‍ക്കൊപ്പം പെണ്‍കുട്ടിയെ അയയ്‍ക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടി പ്രായപൂര്‍ത്തി എത്തിയതാണ്. അവളുടെ ആഗ്രഹത്തിന് വിരുദ്ധമായി രക്ഷിതാക്കള്‍ക്കൊപ്പം അയയ്‍ക്കാന്‍ കഴിയില്ല – കോടതി പരാതിക്കാരനോട് പറ‍ഞ്ഞു.