പ്രണയത്തില്‍ നിന്ന് പിന്മാറിയ വിദ്യാര്‍ത്ഥിനിയോട് സഹപാഠി ചെയ്തത്

പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് വിദ്യാര്‍ത്ഥിനിയോട് കാമുകന്‍ ചെയ്തതറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ഏവരും. വിദ്യാര്‍ത്ഥിനിയെ ക്ലാസ്റൂമില്‍ പൂട്ടിയിട്ട് തല്ലിച്ചതച്ചു. ഇടുക്കി ഹൈറേഞ്ചിലെ സ്വകാര്യ കൊളേജില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി ഇടുക്കി മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊളേജിലെ ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഉച്ചയ്ക്ക് ക്ലാസിലെ ആണ്‍കുട്ടികള്‍ ഊണുകഴിക്കാന്‍ പോയശേഷം യുവാവ് ക്ലാസില്‍ കയറി കതക് അകത്തുനിന്ന് പൂട്ടി. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ കതക് ചവിട്ടിതുറന്ന് ഒച്ചവെച്ചശേഷമാണ് യുവാവ് പിന്‍മാറിയത്.

Loading...

മര്‍ദനത്തിന് ഇരയായ പെണ്‍കുട്ടിയും യുവാവും നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട് പ്രണയത്തില്‍ നിന്ന് പെണ്‍കുട്ടി പിന്മാറിയതാണ് ആക്രമണത്തിന് കാരണമായത്. വിദ്യാര്‍ത്ഥിനിയെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയ ശേഷം പറഞ്ഞയച്ചിരുന്നു. വ്യാഴാഴ്ച അവശനിലയിലായ പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കല്‍ കൊളേജില്‍ പ്രവേശിപ്പിച്ചു. യുവാവിനെതിരേ കേസ് എടുക്കാന്‍ പൊലീസ് തയാറായിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.