മക്കളേ ഉപേക്ഷിച്ച് ഒളിച്ചോടുന്നവർക്ക് ഹണിമൂൺ ജയിലിൽ

മക്കളേ ഉപേക്ഷിച്ച് പ്രണയ കൊതിയിൽ ഓടുന്നവരെ ഇനി പോലീസ് പൂട്ടും. പല നല്ല കാര്യങ്ങളും ചെയ്യുന്ന കേരളാ പോലീസ് ഇതാ കുഞ്ഞുങ്ങളേ ഉപേക്ഷിച്ച് പോകുന്ന മാതാപിതാക്കൾക്ക് പൂട്ടും വിലങ്ങും തീർക്കുന്നു. പുതിയ സാമൂഹിക സുരക്ഷാ പദ്ധതിയുടെ പരീക്ഷണം കണ്ണൂർ ജില്ലയിലാണ്‌. പോലീസിന്റെ സഹായത്തിനും അതിനുള്ള വഴികാട്ടാനും നീതി പീഠവും കൈ കോർക്കുന്നു. അതേ പോലീസും കോടതിയും നിയമഞ്ജ്ജന്മാരും ഒന്നു ഉണർന്നാൽ ഈ നാട്ടിലെ എത്ര വലിയ വിഷയവും തീർക്കാം. നിയമ പാലകരും നീതിയെ വ്യാഖ്യാനിച്ച് തീരുമാനം എടുക്കുന്നവരും കൈ കോർത്താൻ അനീതി നാട്ടിൽ നിന്നും തുടച്ച് നീക്കാം എന്ന് ഉറപ്പ്. കണ്ണൂർ ജി​ല്ലാ ജ​ഡ്ജി​യും ജി​ല്ല​യി​ലെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്നു​ള്ള യോ​ഗ​ത്തി​ലാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ളു​ടെ ക​ണ്ണീ​രൊ​പ്പാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യ​ത്. കു​ഞ്ഞു​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​വ​ര്‍ സ്വ​ന്തം സു​ഖ​ങ്ങ​ള്‍ തേ​ടി ഒ​ളി​ച്ചോ​ടു​മ്പോ​ള്‍ കു​ഞ്ഞു​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളാ​ണ് ച​വി​ട്ടി മെ​തി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി കു​ട്ടി​ക​ളു​ടെ ഭാ​വി​യാ​ണ് ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​തും വ​ഴി​യാ​ധാ​ര​മാ​കു​ന്ന​തും.

അതിനാൽ ഇനി മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടു​ന്ന​വ​ര്‍ ഒ​രു നി​മി​ഷം ഓ​ര്‍​ക്കു​ക. ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന മ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി നി​യ​മം അ​ര​യും ത​ല​യും മു​റു​ക്കി രം​ഗ​ത്തുണ്ട് എന്ന് ഓർത്തിരുന്നോ. മക്കളേ ഉപേക്ഷിക്കുന്ന പിതാവിനും, മാതാവിനും ഒക്കെ കാമുകിയും കാമുകനും ആണ്‌ തണൽ എങ്കിൽ ഇനി അതൊന്നും ഉണ്ടാകില്ല. കുട്ടികളേ പ്രണയ സുഖത്തിനായി ഉപേക്ഷിച്ചാണ്‌ ഇത്തരക്കാരുടെ ഒളിച്ചോട്ടവും മതിലു ചാട്ടവും എങ്കിൽ ഹണി മൂൺ കേരളാ പോലീസും നീതി പീഢവും ചേർന്ന് ഒരുക്കുന്ന ജയിലിൽ ആയിരിക്കും എന്നും ഉറപ്പ്.

Loading...

നാ​യാ​ണ് ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്‌​ട് പ്ര​കാ​രം ഒ​ളി​ച്ചോ​ട്ട​ക്കാ​ര്‍​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ഈ ​തീ​രു​മാ​ന​മ​നു​സ​രി​ച്ച് ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ കണ്ണൂർ മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു​ള്ള ഒ​ളി​ച്ചോ​ട്ടം വ​ര്‍​ദ്ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന മ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി നി​യ​മം ക​ര്‍​ശ​ന​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​യ​ത്.ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ള്‍​ക്കും ന​ല്‍​കി​യി​ട്ടു​ണ്ട്.

സാ​ധാ​ര​ണ ഗ​തി​യി​ല്‍ ഒ​ളി​ച്ചോ​ട്ട​ക്കാ​രെ പി​ടി​കൂ​ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മ്പോ​ള്‍ അ​വ​രു​ടെ താ​ല്‍​പ​ര്യ​മ​നു​സ​രി​ച്ച് പോ​കാ​നാ​യി കോ​ട​തി​ക​ള്‍ അ​നു​വ​ദി​ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ല്‍ മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു​ള്ള ഒ​ളി​ച്ചോ​ട്ട​മാ​ണെ​ങ്കി​ല്‍ ഇ​നി​മു​ത​ല്‍ ഇ​വ​ര്‍​പോ​കേ​ണ്ടി വ​രി​ക നേ​രെ ജ​യി​ലി​ലേ​ക്കാ​ണ്. സനീപകാലത്താണ്‌ പള്ളിയുടെ നടയിൽ ചോര കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞത്. അമ്മയും പിതാവും ഒത്ത് ചേർന്നാണ്‌ ഇത്തരം ഉപേക്ഷിക്കലുകൾ. മാത്രവുമല്ല അബദ്ധത്തിൽ ഗർഭം ധരിക്കുന്നവർ പുറത്തറിയാതിരിക്കാൻ ഗർഭചിദ്രം നടത്തുന്നു. അതിനുള്ള സമയം കഴിഞ്ഞു പോയാൽ കുഞ്ഞുങ്ങളേ പ്രസവിച്ച ശേഷം പെരുവഴിയിൽ തള്ളുന്നതും കേരളം ഏറെ ഏറെ കണ്ടു കഴിഞ്ഞു. പ്രണയം മൂത്ത് കുടുംബം തന്നെ ഇല്ലാതാക്കുന്നവർക്കും, കുട്ടികളേ ഉപേക്ഷിക്കുന്നവർക്കും, ചോര കുഞ്ഞുങ്ങളോട് ക്രൂരത ചെയ്യുന്നവർക്കും ഇനി ഒരുങ്ങുന്നത് ജാമ്യമില്ലാ വകുപ്പും ജയിലും തന്നെ