ലൂസിഫർ സൂപ്പർ,സ്ഥാനാർഥി എത്തി തിയറ്ററും ഇളക്കി മറിച്ചു

ലൂസിഫറെ കാണാൻ സ്ഥ്നാർഥി വന്നപ്പോൾ തിയറ്ററും ഇളകി മറിഞ്ഞു. ലൂസിഫറിന്റെ ആലുവയിലെ റിലീസ് നടന്ന തിയറ്റർ എൻ.ഡി.എ സ്ഥനാർഥി എ.എൻ രാധാകൃഷ്ണൻ കൈയ്യിലെടുക്കുകയായിരുന്നു. സിനിമ മുഴുവൻ കണ്ട് എൻ.എൻ രാധാകൃഷ്ണൻ ഒടുവിൽ പറഞ്ഞു. പടം സൂപ്പറായി ..കലക്കിയിരിക്കുന്നു. എ.എൻ രാധാകൃഷ്ണന്റെ കമന്റ് വന്നതോടെ തിയറ്ററിലെ മോഹൻലാൽ ആരാധകർ ഇളകി മറിഞ്ഞു. രാഷ്ട്രീയം മറന്ന് മോഹൻലാലിനു പിന്തുണ നല്കിയ സ്ഥാനാർഥി പിന്നെ ഹീറോയായി.

കാത്തിരിപ്പിന്റെയും ആകാംക്ഷയുടെയും ഒടുവിൽ ലൂസിഫർ തിയറ്ററുകളിൽ എത്തുമ്പോൾ ലാലേട്ടൻ എന്ന മലയാളിയുടെ സ്വകാര്യ അഹങ്കാരത്തിന്റെ അലങ്കാരവും മലയാള സിനിമയുടെ മുതൽക്കൂട്ടായ പ്രിത്വിരാജിന്റെ സംവിധാന മികവും ഒത്തിണങ്ങിയ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ തന്നെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത് എന്ന് നിസംശയം പറയാം. പ്രിത്വിരാജ് നിങ്ങൾ ഒരു പുതുമുഖ സംവിധായകൻ ആണെന്ന് ഒരിക്കലും വിശ്വസിക്കാൻ സാധിക്കാത്ത രീതിയിൽ ആയിരുന്നു ഓരോ സീനും പ്രേക്ഷകനിലേക്ക് എത്തിച്ചത്. ലാലേട്ടനെ നിങ്ങൾ എങ്ങനെ കാണാൻ ആഗ്രഹിച്ചുവോ അതുപോലെ തന്നെയാണ് ഞങ്ങൾ പ്രേക്ഷകർ ഓരോരുത്തരും ആഗ്രഹിച്ചത്. സ്റ്റീഫൻ നെടുമ്പള്ളി ആയി മോഹൻലാൽ വെള്ളിത്തിരയിൽ മാറിയപ്പോൾ അദ്ദേഹത്തിലെ സൂപ്പർ താരത്തിലുപരി നടനെ തിരികെ ലഭിക്കുകയായിരുന്നു. ഒരു പക്ഷേ ലൂസിഫറിന്റെ വിജയം കാണാൻ തിയറ്ററിൽ എത്തിയ ഏക സ്ഥാനാർഥിയും എ.എൻ രാധാകൃഷ്ണൻ ആയിരിക്കും. ശബരിമല വിഷയം കത്തിനിൽക്കുമ്പോഴായിരുന്നു എ എൻ രാധാകൃഷ്ണന് ഇതുപോലൊരു ഹർഷാരവം ലഭിച്ചത് .
ആലുവ തീയറ്ററിലാണ് സിനിമാ പ്രേക്ഷകർക്കൊപ്പം സ്ഥാനാർത്ഥി പങ്കാളിയായത് .