ഭാര്യയെ കാഴ്ചവച്ചത് ഏഴ് സുഹൃത്തുക്കൾക്ക്;ബലാത്സംഗം ചെയ്ത് നഗ്ന രംഗങ്ങൾ പകർത്തിയ യുവാക്കൾ ഇത് കാട്ടി ഭീഷണിപ്പെടുത്തി പിന്നെയും പീഡിപ്പിച്ചു

മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു പീഡന കഥ കൂടി പുറത്ത്.ലുധിയാനയിലാണ് രാജ്യത്തെ നാണം കെടുത്തിയ സംഭവം.യുവാവ് ഭാര്യയെ കാഴ്ചവച്ചത് തന്‍റെ 7 സുഹൃത്തുക്കള്‍ക്ക്.മയക്കുമരുന്നിനു അടിമയായ യുവാവ് മയക്കുമരുന്ന് വാങ്ങാന്‍ പണമില്ലാതെ വന്നപ്പോളാണ് ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ച വച്ചത്.എന്നാല്‍ സുഹൃത്തുക്കള്‍ ഏഴു പേരും ചേര്‍ന്ന് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.തുടര്‍ന്ന് ഇവര്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പലപ്പോഴായി യുവതിയെ പീഡിപ്പിച്ചു.ഒടുവില പീഡനം സഹിക്കാതെ വന്നതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.പരാതി കിട്ടിയതിനെ തുടര്‍ന്ന് പോലീസ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

കഴിഞ്ഞ ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. 2011 ലായിരുന്നു ഒരു കുട്ടിയുടെ മാതാവ് കൂടിയായ യുവതിയും മയക്കുമരുന്നിന് അടിമയായ യുവാവും തമ്മിലുള്ള വിവാഹം.ഏഴു യുവാക്കൾക്കെതിരേ ബലാത്സംഗത്തിനും യുവതിയെ അപമാനിച്ചതിനും കേസെടുത്തപ്പോൾ ക്രിമിനൽ ഗൂഢാലോചനയാണ് ഭർത്താവിനെതിരേ ചുമത്തിയിരിക്കുന്നത്. മയക്കുമരുന്നിന് അടിമയായിരുന്ന ഭർത്താവ് പണമില്ലാതെ വന്നപ്പോൾ ഭാര്യയെ നൽകാമെന്ന് പറഞ്ഞ് ഗ്രാമത്തിലെ യുവാക്കളിൽ നിന്നും പണം കടം വാങ്ങുകയായിരുന്നു. ഈ പണത്തിൽ വീട്ടാവശ്യങ്ങൾക്കുള്ള സാധനവും വാങ്ങിയ യുവാവ് ഭാര്യയെ യുവാക്കൾക്ക് കൂട്ടിക്കൊടുത്തു.

17വര്‍ഷം മുമ്പ് മകൻ മരിച്ചതോടെ യുവതിയുടെ മാതാവ് മറ്റൊരാളെ വിവാഹം കഴിച്ച് വീട്ടില്‍ നിന്നും പോയിരുന്നു. പിന്നീട് യുവതിയെ വളർത്തുകയും 2011 ൽ വിവാഹം കഴിച്ചു വിടുകയും ചെയ്തത് മുത്തച്ഛനായിരുന്നു. വിവാഹം കഴിഞ്ഞായിരുന്നു കൊച്ചുമകളുടെ ഭർത്താവ് മയക്കുമരുന്നിനടിമയാണെന്ന് മുത്തച്ഛൻ തിരിച്ചറിഞ്ഞത്. കുറ്റവാളികളെല്ലാം മയക്കുമരുന്നിന് അടിമയാണെന്നാണ് താൻ കേട്ടതെന്നും മുത്തച്ഛൻ പറഞ്ഞു.

അതേസമയം നേരത്തേ അപകടത്തിൽപ്പെട്ട സഹോദരന്റെ ചികിത്സാർത്ഥമാണ് യുവാവ് കൂട്ടുകാരിൽ നിന്നും പണം വാങ്ങിയതെന്നും കടം വീട്ടാൻ കഴിയാത്ത സാഹചര്യത്തിലാണ് ഭാര്യയെ പണയം വെച്ചതെന്നും അത് ദുരുപയോഗം ചെയ്ത കൂട്ടുകാർ യുവതിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പകർത്തുക ആയിരുന്നെന്ന് ഇരയുടെ ഒരു ബന്ധു പറഞ്ഞത്