പന്ത്രണ്ടു വര്‍ഷം തന്നെ ഓമനിച്ചു വളര്‍ത്തിയ ഉടമസ്ഥ മരിച്ചു: മനംനൊന്ത് നായ കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് ചാടി ചത്തു

കാണ്‍പൂര്‍: നായ എന്നും നന്ദിയുള്ള മൃ​ഗമാണ്. യജമാനനോടുള്ള നായകളുടെ സ്നേഹം പറഞ്ഞറിയിക്കാൻ സാധിക്കില്ല. തന്നെ വളർത്തുന്ന യജമാനൻമാരോട് ഇത്ര അധികം കൂറും സ്നേഹവും കാണിക്കുന്ന മറ്റൊരു മൃ​ഗവും ഈ ഭൂമിയിൽ എന്ന് തന്നെ പറയാം. ഇവിടെ പറയുന്ന സംഭവം ലക്നൗവിലെ കാൺപൂരിൽ നിന്നും ഉള്ള നായയുടെ വാർത്തയാണ്.

പന്ത്രണ്ടു വര്‍ഷം തന്നെ ഓമനിച്ചു വളര്‍ത്തിയ ഉടമസ്ഥ മരിച്ചതിനു പിന്നാലെ മനംനൊന്ത് നായ കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് ചാടി ചത്തുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലെ ബാര എന്ന പ്രദേശത്തായിരുന്നു സംഭവം. നായയുടെ ഉടമയും ഡോക്ടറുമായ അനിതാ രാജ വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച മരിച്ചത്. കഴിഞ്ഞ കുറെ മാസങ്ങളായി ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോ​ഗം ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച മരിക്കുകയും ചെയ്തു.

Loading...

ഇവരുടെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ നായ വീട്ടിലെ മുകള്‍ നിലയില്‍ നിന്ന് കുരച്ച് നിലവിളിച്ച ശേഷം താഴോട്ട് ചാടുകയായിരുന്നെന്ന് ഡോക്ടറുടെ മകന്‍ തേജസ് പറയുന്നു. അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ നായ ഏറെ ദുഖിതയായിരുന്നെന്നും ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചിരുന്നതായും മകന്‍ പറഞ്ഞു. പന്ത്രണ്ടുവര്‍ഷം മുന്‍പാണ് പുഴുക്കള്‍ അരിച്ചനിലയില്‍ നായക്കുട്ടിയെ ഡോ. അനിത രാജ് സിങ്ങിനു ലഭിക്കുന്നത്. അതിനെ മാലിക്പുരത്തെ തന്റെ വീട്ടിലെത്തിച്ച് അനിത വൃത്തിയായി പരിപാലിച്ചു നോക്കുകയായിരുന്നു. നാലാം നിലയിൽ നിന്നു വീണ നായയെ സമീപത്തെ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നായയുടെ നട്ടെല്ല് തകര്‍ന്നിരുന്നതായും തേജസ് പറയുന്നു. വീട്ടുടമയുടെ സംസ്‌കാരത്തിന് പിന്നാലെ വീടീന് സമീപത്ത് നായയുടെ സംസ്‌കാരവും നടത്തി.