ലോക്ക്ഡൗണിൽ വിവാഹവും നീട്ടിയതോടെ ക്ഷമകെട്ടു: വധു ഒറ്റയ്ക്ക് 80 കിലോമീറ്റര്‍ നടന്ന് വരന്റെ വീട്ടിലെത്തി കല്യാണം നടത്തി

ലഖ്നൗ: ലോക്ക്ഡൗണിൽ വിവാഹം നീട്ടിവെച്ചവരുടെ എണ്ണം അധികമാണ്. എന്നാൽ ലോക്ക്ഡൗണിൽ നിർദ്ദേശങ്ങൾ എല്ലാം പാലിച്ച് വിവാഹം നടത്തിയവരും കുറവല്ല. ഒന്നാഘട്ട ലോക്ക്ഡൗൺ നാലാം ഘട്ടം വരെ നീണ്ടപ്പോൾ പെൺകുട്ടിയുടെ ക്ഷമ നശിച്ചു. രണ്ടാം തവണയും വിവാഹം മാറ്റിവച്ചതോടെ വീട് വിട്ടിറങ്ങനാണ് 20 കാരിയായ വധു തീരുമാനിച്ചത്. 80 കിലോമീറ്റർ ഒറ്റയ്ക്ക് നടന്ന് വരന്റെ വീട്ടിലെത്തി വാർത്തയിൽ ഇടം നേടി ഈ യുവതി.

ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഗോൾഡി എന്ന യുവതിയാണ് വിവാ​ഹത്തിനായി വരന്റെ വീട്ടിൽ 80 കിലോമീറ്റർ നടന്ന് എത്തിയത്.
അവിടെ വെച്ച് വിവാഹം നടത്തി. പ്രദേശത്തെ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അപ്രതീക്ഷിതമായി വധു വീട്ടിലെത്തിയതോടെ ആദ്യം വരന്റെ വീട്ടുകാർ ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് കാര്യം മനസ്സിലായതോടെ അവർ യുവതിയുടെ വീട്ടുകാരെ അറിയിച്ച് വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.

Loading...

മെയ് 4നാണ് ഗോൾഡിയും വരൻ വീരേന്ദ്ര കുമാർ റാത്തോറും (23) തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. അന്ന് വിവാഹം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് രാജ്യത്ത് നാലാംഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ വീട്ടുകാർ വിവാഹം വീണ്ടു മാറ്റി. കനൗജിലെ താൽഗ്രാം സ്വദേശിയാണ് വീരേന്ദ്ര കുമാർ. എന്നാൽ വിവാഹം വീണ്ടും നീണ്ടു പോവുകയാണെന്ന് മനസ്സിലായതോടെ എന്റെ ക്ഷമ നശിച്ചു. ഇതോടെ വീട്ടിൽ നന്നും ആരോടും പറയാതെ ഇറങ്ങിപ്പുറപ്പെടുകയായിരുന്നുവെന്ന് വധു ദേശീയ മാധ്യമത്തോട് പറഞ്ഞു.