ഭിന്നശേഷിക്കാരനായ ഓട്ടോറിക്ഷാ ഡ്രൈവറെ മർദ്ദിച്ച് നിലത്തുകൂടി വലിച്ചിഴച്ചു: പൊലീസുകാരന് സസ്പെന്‍ഷന്‍

ലഖ്നൌ: ഭിന്നശേഷിക്കാരനായ ഓട്ടോറിക്ഷാ ഡ്രൈവറെ മർദ്ദിച്ച് നിലത്തുകൂടി വലിച്ചിഴച്ച് പൊലീസുകാരന്. ലഖ്നൗവിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ലക്നൌവിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള കനൌജിലാണ് മറ്റ് പൊലീസുകാർ നോക്കി നിൽക്കുമ്പോൾ ഭിന്നശേഷിക്കാരനെ നിലത്ത് കൂടി വലിച്ചിഴച്ച് മർദ്ദിച്ചത്. ഭിന്നശേഷിക്കാരൻറെ തലയ്ക്ക് പിന്നിൽ ഈ പോലീസുകാരൻ നിരവധി തവണ അടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. റോഡ് സൈഡിൽ നിന്ന് സവാരിക്ക് ആളെ കയറ്റിയതാണ് പൊലീസുകാരനെ പ്രകോപിപ്പിച്ചത്.

ഭിന്നശേഷിക്കാരനായ ഓട്ടോറിക്ഷാ ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തു ഈ ഉദ്യോ​ഗസ്ഥൻ. സംഭവം വിവാ​ദമായതിന് പിന്നാലെ പോലീസുകാരനെതിരെ നടപടിയും എടുത്തു. ദിവ്യാംഗ് എന്ന യുവാവിനെയാണ് പൊലീസ് കോൺസ്റ്റബിൾ മർദ്ദിക്കുന്നതും നിലത്തേക്ക് തള്ളിയിടുന്നതുമായ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് കനൌജ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിനെതിരെ നടപടിയെടുത്തത്.

Loading...

ആരോപണവിധേയനായ പൊലീസുകാരനെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നുവെന്ന് കനൌജ് ജില്ലാ പൊലീസ് സൂപ്രണ്ട് അമരേന്ദ്ര പ്രതാപ് സിംഗ് എൻഡി ടിവിയോട് വ്യക്തമാക്കി. ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറോട് മാറ്റിനിർത്തി ആളുകളെ കയറ്റാൻ പൊലീസ് കോൺസ്റ്റബിൾ പൊലീസ് കോൺസ്റ്റബിൾ ആവശ്യപ്പെട്ടതിന് പിന്നാലെയുണ്ടായ വാക്കേറ്റത്തിന് പിന്നാലെയായിരുന്നു അക്രമം.