കോണ്‍ഗ്രസ് നേതാക്കളടക്കം കൂടുതല്‍ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേരും: എംഎം മണി

പ ത്തനംതിട്ട ജില്ലയില്‍ വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളടക്കം കൂടുതല്‍ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേരുമെന്ന് മന്ത്രി എംഎം മണി. ജില്ലയില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്ന വിവരം പങ്കുവച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

‘പത്തനംതിട്ട ജില്ലയിലെ 5 നിയമസഭ മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിച്ചതോടെ കോണ്‍ഗ്രസ്സിലും ബിജെപിയിലും തമ്മിലടി തുടങ്ങി. ബിജെപി, കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച്‌ ചെങ്കൊടി തണലിലേക്ക് എത്തിയത് നൂറില്‍പ്പരം പ്രവര്‍ത്തകര്‍. പത്തനംതിട്ട ഏഴംകുളം ജംഗ്ഷനില്‍ സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തില്‍ വച്ച്‌ സിപിഎമ്മിലേക്ക് വന്ന പ്രവര്‍ത്തകരെ സ്വീകരിച്ചു.
കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറാന്‍ തക്കം പാര്‍ത്തിരിക്കുമ്ബോളാണ് മുങ്ങാന്‍ പോകുന്ന കപ്പലില്‍ നിന്നും ജീവന്‍ നിലനിര്‍ത്താന്‍ അണികളും പ്രാദേശിക നേതാക്കളും കൂട്ടത്തോടെ ചെങ്കൊടി തണലിലേക്ക് എത്തിയത്. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളടക്കം കൂടുതല്‍ പ്രവര്‍ത്തകര്‍ സിപിഎമ്മിനൊപ്പം അണിചേരും.’- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Loading...

പത്തനംതിട്ട ജില്ലയിലെ 5 നിയമസഭ മണ്ഡലങ്ങളിലും എൽ.ഡി. എഫ് വിജയിച്ചതോടെ കോൺഗ്രസ്സിലും ബി.ജെ.പി. തമ്മിലടി തുടങ്ങി.
ബി.ജെ.പി, കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച് ചെങ്കൊടി തണലിലേക്ക് എത്തിയത് നൂറിൽപ്പരം പ്രവർത്തകർ.
പത്തനംതിട്ട ഏഴംകുളം ജംഗ്ഷനിൽ സി.പി.ഐ.എം സംഘടിപ്പിച്ച പൊതുയോഗത്തിൽ വച്ച് സി.പി.എമ്മിലേക്ക് വന്ന പ്രവർത്തകരെ സ്വീകരിച്ചു.

കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ള പ്രവർത്തകർ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറാൻ തക്കം പാർത്തിരിക്കുമ്പോളാണ് മുങ്ങാൻ പോകുന്ന കപ്പലിൽ നിന്നും ജീവൻ നിലനിർത്താൻ അണികളും പ്രാദേശിക നേതാക്കളും കൂട്ടത്തോടെ ചെങ്കൊടി തണലിലേക്ക് എത്തിയത്.
വരും ദിവസങ്ങളിൽ കോൺഗ്രസ്‌ നേതാക്കളടക്കം കൂടുതൽ പ്രവർത്തകർ സി.പി.ഐ.എം നൊപ്പം അണിചേരും..