എം മുകുന്ദന് എഴുത്തച്ഛൻ പുരസ്കാരം

തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം എം മുകുന്ദന്. മലയാളത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം. സംസ്ഥാന സർക്കാർ സാഹിത്യ മേഖലയിൽ നൽകുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് ഇത്.

സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, കവി കെ സച്ചിദാനന്ദൻ, സാഹിത്യകാരന്മാരായ ഡോ.ജി.ബാലമോഹൻ തമ്പി, ഡോ.സുനിൽ പി ഇളയിടം എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.