ശിവശങ്കറിന്‍റെ മൊഴി ഒപ്പിട്ട് വാങ്ങി: കേസ് നടപടികള്‍ നീളുക സ്വഭാവികം: എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് അഭിഭാഷകന്‍

തിരുവനന്തപുരം: എം ശിവശങ്കറിനെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇനിയും ചോദ്യം ചെയ്യാനുള്ള സാധ്യത തള്ളാതെ അഭിഭാഷകന്‍ എസ് രാജീവ്. അതേസമയം വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഐഎ നോട്ടീസ് നല്‍കിയിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ശിവശങ്കറിന്‍റെ മൊഴി ഒപ്പിട്ട് വാങ്ങി. കേസ് നടപടികള്‍ നീളുക സ്വഭാവികമാണ്. എന്‍ഐഎയുടെ ഇതുവരെയുള്ള നടപടികള്‍ നിയമപരമെന്നും ശിവശങ്കറിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.

പത്തരമണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചത്. . ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യൽ പൂർത്തിയായതിനെ തുടർന്ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരികെ പോയി.‌‌‌ പത്ത് ദിവസത്തിന് ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം കിട്ടിയശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് എന്‍ഐഎയുടെ നീക്കം. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്‍തത്.

Loading...

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. പത്തര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്. രാവിലെ പത്ത് മണിക്കാണ് ശിവശങ്കറിനെ ചോദ്യംചെയ്യാന്‍ ആരംഭിച്ചത്. ചോദ്യംചെയ്യലിന് ശേഷം കൊച്ചി എന്‍ഐഎ ഓഫീസില്‍ നിന്ന് ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. രണ്ടുദിവസമായി 19.5 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചതോടെ ശിവശങ്കര്‍ തിരുവനന്തപുരത്തിനു മടങ്ങി. ഇന്നലെ ചോദ്യംചെയ്യല്‍ പത്തുമണിക്കൂര്‍ നീണ്ടു. ആറരയോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെങ്കിലും 8.40 നാണു പുറത്തിറങ്ങിയത്.അതേസമയം, ഇതുവരെയുള്ള തെളിവുകളും മൊഴികളുംവച്ചു കേസില്‍ തീവ്രവാദ ബന്ധം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികളുമായുള്ള ഫോണ്‍ വിളികളുടെയും ശിവശങ്കറിന്റെ ഫ്‌ളാറ്റിലാണു ഗൂഢാലോചന നടന്നത് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ശിവശങ്കറെ ചോദ്യംചെയ്തത്.