ശിവശങ്കറിനെ സർവീസിൽനിന്നും സസ്പെൻഡ് ചെയ്തേക്കും: സ്വപ്നയുമായി ഔദ്യോഗിക രീതിയിലല്ലാതെ അടുപ്പം പുലർത്തി: ഇഷ്ടക്കാരെ നിയമിച്ചതും ശിവശങ്കറിന്റെ വീഴ്ച

തിരുവനന്തപുരം: മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ സർവീസിൽനിന്നും സസ്പെൻഡ് ചെയ്തേക്കും. ഇതുസംബന്ധിച്ച് സിപിഎം നേതൃത്വവുമായി മുഖ്യമന്ത്രി ചർച്ച നടത്തി. സിവിൽസർവീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കർ ലംഘിച്ചതായാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ വിലയിരുത്തൽ. കോൺസുലേറ്റിലെ ഉദ്യോഗസ്ഥയുമായി ഔദ്യോഗിക രീതിയിലല്ലാതെ അടുപ്പം പുലർത്തിയതും ഇഷ്ടക്കാരെ നിയമിച്ചതുമെല്ലാം വീഴ്ചകളായി സമിതി നൽകുന്ന റിപ്പോർട്ടിലുണ്ടാകും.

2000ലാണ് ശിവശങ്കറിന് മറ്റു വകുപ്പില്‍നിന്ന് സ്ഥാനക്കയറ്റത്തിലൂടെ ഐഎഎസ് ലഭിക്കുന്നത്. ഐടി പ്രിൻസിപ്പൽ സെക്രട്ടറിയായും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവർത്തിക്കുമ്പോഴാണ് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായതിൻറെ പേരിൽ സ്ഥാനത്തുനിന്ന് മാറ്റുന്നത്.

Loading...

അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും ശിവശങ്കറിനെ സ​സ്പെ​ന്‍​ഡ് ചെ​യ്യു​ക. ശി​വ​ശ​ങ്ക​ര്‍ സ​ര്‍​വീ​സി​ല്‍ തു​ട​രു​ന്ന​ത് സ​ര്‍​ക്കാ​രി​നും മു​ന്ന​ണി​ക്കും ക​ള​ങ്ക​മേ​ല്‍​പ്പി​ക്കു​മെ​ന്ന പൊ​തു​വി​ല​യി​രു​ത്ത​ലാ​ണു പാ​ര്‍​ട്ടി​ക്കും സ​ര്‍​ക്കാ​രി​നു​മു​ള്ള​ത്. ഈ ​വി​ഷ​യം ബു​ധ​നാ​ഴ്ച പാ​ര്‍​ട്ടി നേ​തൃ​ത്വ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സം​സാ​രി​ച്ചി​രു​ന്നു.