തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതികരിച്ച വിജയകുമാറിനെതിരെ സോഷ്യല്‍മീഡിയയില്‍ പരിഹാസം. പരാജയം അപ്രതിക്ഷിതമായിരുന്നു വെന്നും എല്ലാം പഠിക്കാന്‍ പോവുകയാണെന്നുമാണ് അദ്ദേഹം പ്രസ്താവന ഇറക്കിയത്. രാഷ്ടീയ കാരണമല്ല പരാജയകാരണം. കാരണം എന്തെന്ന് പഠിക്കണം. എല്ലാ കാര്യങ്ങളെ പറ്റിയും വിശദമായി തനിക്ക് പഠിക്കാനുണ്ട്. അതിനു ശേഷമാണ് പറയാനാകൂ. എം. വിജയകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുമായി ബന്ധപെട്ട് കാര്‍ട്ടൂണുകളും ചിത്രങ്ങളും വയ്ച്ച് പരിഹാസത്തിന്റെ കൂരമ്പുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍.

“രാഷ്ട്രീയ കാരണങ്ങളല്ല പരാജയത്തിനു പിന്നില്‍. ഒരുപാടുകാര്യങ്ങള്‍ പഠിക്കാനുണ്ട്. അതു പഠിക്കും. പ്രതിവിധിയുണ്ടാക്കും. പരാജയം അപ്രതീക്ഷിതമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. വിജയകുമാര്‍”.

Loading...