തൃശ്ശൂര്‍ എടുത്ത് പൊക്കിയതുകൊണ്ട് നടു ഉളുക്കി കാണും, ലിനുവിന്റെ അമ്മയെ ഒന്നു സ്വാന്തനിപ്പിക്കാമായിരുന്നു, സുരേഷ്ഗോപിയെ ട്രോളി സംവിധായകന്‍

Loading...

വേണ്ടാത്ത സമയത്ത് സുരേഷ് ഗോപി നിറഞ്ഞുനില്‍ക്കും. സുരേഷ് ഗോപിയുടെ സഹായ-സംഭാവനകള്‍ വാനോളം പുകഴ്ത്തും. ഇപ്പോള്‍ സുരേഷ് ഗോപി എവിടെ? സുരേഷ് ഗോപിയെ ട്രോളി സംവിധായകന്‍ നിഷാദ് എത്തി. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനവും പരിഹാസവും. ഗോപിയണ്ണനെ കണാനില്ലെന്നാണ് ട്രോള്‍. തൃശൂര്‍ എടുത്ത് പൊക്കാന്‍ നോക്കിയതാ..നടു ഉളുക്കി കാണുമെന്നും നിഷാദ് പരിഹസിക്കുന്നു.

ഇങ്ങ് തെക്ക് നമ്മടെ തിരോന്തോരത്ത്, ഒരു നഗര പിതാവുണ്ട് പേര് പ്രശാന്ത്. വാക്കിലല്ല,പ്രവര്‍ത്തിയിലാണ് കാര്യം എന്ന് തെളിയിച്ച നമ്മുടെ സ്വന്തം മേയര്‍..ഇപ്പോള്‍ ഇതെഴുതുമ്പോള്‍,അങ്ങ് വടക്ക് ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കായി നാല്‍പ്പതാമത്തെ ലോഡും കേറ്റി ലോറി പോയി കഴിഞ്ഞു. അടുത്ത ലോഡിനായി നമ്മടെ പൈലുകള്‍ റെഡിയാണണ്ണാ.. ചിലരുടെ ഭാഷയില്‍ ദേ പോയീ..ദാ വന്നൂ..എത്ര വലിയ പുലിയാണെങ്കിലും, ഇവിടെ ഈ അനന്തപുരിയില്‍ വരണം.ഒന്നു നിവര്‍ന്ന് നില്‍ക്കണമെങ്കില്‍..അത് ചരിത്രം.തെക്കന്‍ മാസ്സാണ്.മരണ മാസ്സ്..

Loading...

Just Remember That —
പഴയ ഹിറ്റായ ഒരു സിനിമാ ഡൈലോഗാണ്…
ഇതിവിടെ പറയാന്‍ കാരണമെന്താണെന്ന് ചോദിച്ചാല്‍,ഈ ചിത്രം തന്നെ ഉത്തരം നല്‍കും…Comparison അല്ല കേട്ടോ..
ഇങ്ങ് തെക്ക് നമ്മടെ തിരോന്തോരത്ത്,ഒരു നഗര പിതാവുണ്ട് പേര് പ്രശാന്ത്…വാക്കിലല്ല,പ്രവര്‍ത്തിയിലാണ് കാര്യം എന്ന് തെളിയിച്ച നമ്മുടെ സ്വന്തം മേയര്‍..ഇപ്പോള്‍ ഇതെഴുതുമ്പോള്‍,അങ്ങ് വടക്ക് ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കായി നാല്‍പ്പതാമത്തെ ലോഡും കേറ്റി ലോറി പോയി കഴിഞ്ഞു…അടുത്ത ലോഡിനായി നമ്മടെ പൈലുകള്‍ റെഡിയാണണ്ണാ…ചിലരുടെ ഭാഷയില്‍ ദേ പോയീ..ദാ വന്നൂ…
അനന്തപദ്മനാഭന്റ്‌റെ മണ്ണങ്ങനെയാ..ആരെയും ചതിക്കില്ല..കൊടുത്തിട്ടേയുളളു മനസ്സ് നിറഞ്ഞ് ..അതാണ് ശീലം…എത്ര വലിയ പുലിയാണെന്കിലും,ഇവിടെ ഈ അനന്തപുരിയില്‍ വരണം…ഒന്നു നിവര്‍ന്ന് നില്‍ക്കണമെന്കില്‍….അത് ചരിത്രം…
തെക്കന്‍ മാസ്സാണ്…മരണ മാസ്സ്…
NB
ഗോപിയണ്ണനെ പറ്റി മനപ്പൂര്‍വ്വം പറയാത്തതാണ്…തൃശൂര്‍ എടുത്ത് പൊക്കാന്‍ നോക്കിയതാ..നടു ഉളുക്കിയെന്നാണ് നാട്ട് വര്‍ത്തമാനം..ക്ഷിണം കാണും..അതാ …രക്ഷാ പ്രവര്‍ത്തനത്തിനിടക്ക് ജീവന്‍ ഹോമിച്ച ലിനുവിന്റ്‌റെ അമ്മയെ ഒന്നു സ്വാന്തനിപ്പിക്കാമായിരുന്നു…മോഹന്‍ ലാലും,മ്മൂട്ടിയുമൊക്കെ അവരെ വിളിച്ചു..സഹായവും വാഗ്ദാനം ചെയ്തു…എന്തിന് ജയസൂര്യ കൊടുത്തു അഞ്ച് ലക്ഷം…ചുമ്മാ പറഞ്ഞന്നേയുളളൂ…
Just Remember That…-!