‘പേരിന് മുമ്പിൽ രാജയുണ്ടായിട്ട് കാര്യമില്ല, ഒരല്പം സാമാന്യ ബോധം നല്ലതാ’; എംഎ നിഷാദ്

അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിൽ നിന്ന് ഓടികണം എന്ന് സംവിധായകൻ രാജസേനൻ പറഞ്ഞത് വൻ വിമർശനത്തിന് കാരണം ആയിരിക്കുക ആണ്. നിരവധി പേര് രാജസേനൻ പറഞ്ഞതിന് എതിരെ രംഗത്ത് എത്തുന്നുണ്ട്. ഇപ്പോൾ രാജസേനനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തി ഇരിക്കുന്നത് സംവിധായകൻ എം എ നിഷാദ് ആണ്. ലോക്ക്ഡൗണിനെ തുടർന്ന് വീട്ടു വളപ്പിലെ കുളത്തിൽ നിന്ന് മീൻപിടിക്കുന്നതിന്റെ ചിത്രത്തിനൊപ്പമാണ് നിഷാദ് ഫേസ്ബുക്കിൽ കുറിപ്പ് പങ്ക് വെച്ചത്. കലക്കവെള്ളത്തിൽ മീൻപിടിക്കാനിറങ്ങിയിരിക്കുകയാണ് ചിലർ. കുത്തിത്തിരുപ്പാണ് അവരുടെ ലക്ഷ്യം എന്നാണ് നിഷാദ് കുറിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിരവധി മലയാളികൾ ജോലി ചെയ്യുന്നുണ്ടെന്നും അവിടെയുള്ളവർ രാജസേനൻ ചിന്തിക്കുന്നതുപോലെ ചിന്തിച്ചാൽ എന്തായിരിക്കും അവസ്ഥയെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.

നിഷാദിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

Loading...

കൊറോണകാലത്തെ മീൻ പിടുത്തം..♥
ലോക്ഢൗൺ തുടങ്ങി ഒരാഴ്ച്ച അടുക്കാറാവുമ്പോൾ, വീട്ട് വളപ്പിലെ കുളത്തിൽ നിന്ന് പിടിച്ചതാണിവനെ..

ഇന്ന് ചിലർ കലക്കവെളളത്തിൽ മീൻ പിടിക്കാനിറങ്ങിയത് പോലെയല്ലേ..
പറഞ്ഞ് വരുന്നത്, അതിഥി തൊഴിലാളികളേ ഈ നാട്ടിൽ നിന്നും ഓടിക്കണമെന്നും പറഞ്ഞ് ചില തൽപര കക്ഷികൾ, ഇറങ്ങിയിട്ടുണ്ട്.. കുത്തിതിരുപ്പാണ് ലക്ഷ്യം.. പിന്നെ ഒരു ഗുണമുണ്ട് ഈ കൂട്ടർ എവിടെ പരിപാടി അവതരിപ്പിച്ചാലും, അവസാനം ഗുദാ ഗവ ..
പേരിന് മുമ്പിൽ രാജ യുണ്ടായിട്ടൊന്നും കാര്യമില്ല സഹോ.. ഒരല്പം, സാമാന്യ ബോധം.. (Common sense എന്ന് ആംഗലേയത്തിൽ പറയും) അതുണ്ടാവുന്നത് നല്ലതാ… മറ്റ് സംസ്ഥാനങ്ങളിൽ ഒരുപാട് മലയാളി സഹോദരങ്ങൾ പണിയെടുത്ത് ജീവിക്കുന്നുണ്ട്.. അവിടെയുളളവർ താങ്കൾ ചിന്തിക്കുന്നത് പോലെ ചിന്തിച്ചാൽ ? അവരുടെ ഗതി എന്താകും ? ഓ അതൊക്കെ ആര് നോക്കുന്നു അല്ലേ ? കർണ്ണാടകം മണ്ണിട്ട് അതിർത്തി അടച്ചാൽ തീരുന്നതേയുളളൂ കേരളത്തിന്റ്റെ നമ്പർ വൺ പദവി എന്ന് പ്രചരിപ്പിക്കുന്ന നല്ല ഒന്നാന്തരം മിത്രങ്ങളുടെ കൂടെയല്ലേ സഹവാസം… അപ്പോൽ ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട.. സോ സിമ്പിൾ… അപ്പോൾ എങ്ങനാ നമ്മൾ കൊറോണയേ തുരത്താൻ ഒന്നിച്ച് ഒരു സേനയായിട്ട് നീങ്ങുകയല്ലേ… തൽകാലം പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയും പറയുന്നത് കേട്ട്,നല്ല കുട്ടികളേ പോലെ നിൽക്കുന്നിടത്ത് നിൽക്കാം അല്ലേ…

NB

ക്രിമിനലുകൾ എവിടെ നിന്ന് വന്നാലും, ശ്രദ്ധിക്കാൻ കുറ്റമറ്റ ഒരു പോലീസ് സേന നമ്മുക്കുണ്ട്.. ശ്രദ്ധയും കരുതലും സാധാരണ പൗരന്മാർക്കും വേണം.. നമ്മുടെ നാട് സുരക്ഷിതമാകാൻ ജാഗ്രതയും വേണം