നിമിഷപ്രിയയുടെ മോചനത്തിനായി എംഎ യൂസഫലി; കുടുംബത്തിന് ആശ്വാസ വാർത്ത

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി എംഎ യൂസഫലിയുടെ ഇടപെടൽ. നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി പരിശ്രമിക്കുമെന്നാണ് പ്രമുഖ വ്യവസായി യൂസഫ് അലി അറിയിച്ചിരിക്കുന്നത്. ദൈവത്തിന് മുന്നിൽ പണ്ഡിതനും പാമരനും തുല്യരാണ്. നിമിഷപ്രിയയുടെ മോചനത്തിനായി ഒരുപാട് ആളുകൾ ശ്രമിക്കുന്നുണ്ട്. ഞാനും അതിന് വേണ്ടി പരിശ്രമിക്കുകയാണ്. അതിൽ ഏതെങ്കിലും ഒന്ന് വിജയിക്കണമെന്നാണ് പ്രാർത്ഥനയെന്നും അദ്ദേഹം പറഞ്ഞു.

വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയ നിലവിൽ യെമനിലെ ജയിലിലാണ്. 50 മില്യൺ യെമൻ റിയാലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ തുകയിൽ അത് ഏകദേശം ഒന്നരക്കോടി രൂപയിലധികം വരും. ഈ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് നിമിഷപ്രിയയുടെ കുടുംബവും സ്നേഹിതരും.

Loading...