എം.എ.സി.എഫ് സില്‍വര്‍ ജൂബിലി പിക്‌നിക്, ക്രിക്കറ്റ് ടൂര്‍ണമെന്റ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം

താമ്പാ, ഫ്‌ളോറിഡ: സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ഇരുപത്തിയഞ്ചാമത് വാര്‍ഷിക പിക്‌നിക്കിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ഷീലാ കുട്ടി, സെക്രട്ടറി ബിജോയ് ജേക്കബ് എന്നിവര്‍ അറിയിച്ചു.

Loading...

770 ജെറാള്‍ഡ് അവന്യൂ, സെഫ്‌നറിലുള്ള റോഡ്‌നി കോള്‍ഡണ്‍ പാര്‍ക്കില്‍ വെച്ച് ഏപ്രില്‍ 25-ന് ശനിയാഴ്ച 9 മണിക്ക് പരിപാടികള്‍ ആരംഭിക്കും.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന നിരവധി നിറക്കൂട്ടുകളാണ് ഇത്തവണ സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് നടത്തുന്ന പാചക മത്സരവും, ക്രിക്കറ്റ് ടൂര്‍ണമെന്റും വേറിട്ട ഒരു അനുഭവമായിരിക്കും അംഗങ്ങള്‍ നല്‍കുക.

നാടന്‍ വിഭവങ്ങളും, പാശ്ചാത്യ വിഭവങ്ങളും അടക്കം നിരവധി ഡിഷുകളുടെ രുചിക്കൂട്ടുകള്‍ ആസ്വദിക്കാനുള്ള ഒരു അസുലഭ അവസരം കൂടിയായിരിക്കും മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ഈ രജതജൂബിലി പിക്‌നിക്ക്.

തട്ടുകട മോഡല്‍ ദേശ, മസാല ദോശ, മദ്രാസ് ദോശ, ഷ്‌റിച്ച് ദോശ, ചിക്കന്‍ ദോശ, ഓംലറ്റ് ദോശ, ഉള്ളി ദോശ തുടങ്ങി നിരവധി ദോശകളും മറ്റ് വിഭവങ്ങളും തത്സമയം തയാറാക്കി വിതരണം ചെയ്യുന്നത് ഇത്തവണത്തെ മറ്റൊരു പ്രത്യേകതയാണ്.

പായസം തയാറാക്കല്‍ മത്സരമാണ് ആകര്‍ഷകമായ മറ്റൊരിനം. പ്രസ്തുത മത്സരങ്ങളിലും മറ്റ് സ്‌പോര്‍ട്‌സ് മത്സരങ്ങളിലും വിജയികളാകുന്നവരെ കാത്തിരിക്കുകയാണ് സമ്മാനങ്ങളുടെ പെരുമഴയും ട്രോഫിയും കാഷ് അവാര്‍ഡുകളും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാജന്‍ കോരത്, ഷീലാ രാജു, സാലി മച്ചാനിക്കല്‍, അഞ്ജു സാം, അരുണ്‍ ജയമോന്‍, ബേബിച്ചന്‍, ജിബിന്‍ ജോസ്, ജോണ്‍സണ്‍ പടിക്കപ്പറമ്പില്‍, റേഹി മാത്യു, സജി മഠത്തിലേട്ട്, സിന്ധു ജിതേഷ്, സുചിത് കുമാര്‍ അച്യുതന്‍, ജയിംസ് ഇല്ലിക്കല്‍, ടി. ഉണ്ണികൃഷ്ണന്‍, മറിയാമ്മ വട്ടമറ്റം, ജോസ് ഉപ്പൂട്ടില്‍, ലിജു ആന്റണി, സോണി കുളങ്ങര, ഡോ. എ.കെ.പിള്ള, ബെന്നി വഞ്ചിപ്പുര, സജി കരിമ്പന്നൂര്‍.