‘സ്വീറ്റ്‌സ് അച്ഛന്റെയും അമ്മയുടെയും കയ്യിലാണ്, എല്ലാവര്‍ക്കും തരും’; മാധവിന്റെ വാക്കുകള്‍

തിരുവനന്തപുരം: നേപ്പാളിലെ ദാമനില്‍ വിനോദ സഞ്ചാരത്തിന് എത്തി റിസോര്‍ട്ടില്‍ രാത്രി ഉറങ്ങവെ മരിച്ച കോഴിക്കോട് സ്വദേശി രഞ്ജിത് കുമാറിന്റെയും ഇന്ദു ലക്ഷ്മിയുടെയും മൂത്തമകന്‍ മാധവിന്റെ വാക്കുകള്‍ ഏവരെയും സങ്കടത്തിലാക്കുകയാണ്. ‘സ്വീറ്റ്‌സ് അച്ഛന്റെയും അമ്മയുടെയും കയ്യിലാണ്, എല്ലാവര്‍ക്കും തരും’ എന്ന് മാധവ് പറഞ്ഞുപ്പോള്‍ കേട്ട് നിന്ന ബന്ധുക്കള്‍ക്കും സമീപവാസികള്‍ക്കും സങ്കടം അടക്കാന്‍ ആയില്ല. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്കാണ് മാധവിനെ മൊകവൂരിലെ ഇന്ദുലക്ഷ്മിയുടെ വീട്ടിലെത്തിച്ചത്.

”അച്ഛനും അമ്മയും എന്തോ വാതകം ശ്വസിച്ച് ആശുപത്രിയിലാണ്. നാളെ വരും. സച്ചു (അനുജന്‍ വൈഷ്ണവ്) അവരുടെ കൂടെനിന്നതു നന്നായി. എന്റെ കൂടെ വന്നിരുന്നെങ്കില്‍ കരഞ്ഞു ബഹളം വച്ചേനെ. അവന് അച്ഛനുമമ്മയും ഇല്ലാതെ പറ്റില്ല” മാധവ് പറഞ്ഞു. അച്ഛനും അമ്മയും അനുജനും മരിച്ച വിവരം പെട്ടെന്ന് അറിഞ്ഞാല്‍ മാധവിന് താങ്ങാന്‍ ആവില്ലെന്നും സാവധാനം വിവരം അറിയിക്കുന്നതാണ് നല്ലതെന്നും വീട്ടില്‍ എത്തിയ അധ്യാപകര്‍ ബന്ധുക്കളോട് പറഞ്ഞു.

Loading...

സ്‌കൂള്‍ കൗണ്‍സിലര്‍ മാധവിനോടു സംസാരിച്ചു. എല്ലാം മൂളിക്കേട്ട അവന്‍ അല്‍പസമയം പകച്ചിരുന്നശേഷം പിന്നീട് അവന്‍ വിതുമ്പി കരഞ്ഞു. എല്ലാവരും ചേര്‍ന്ന് അവനെ ആശ്വസിപ്പിച്ചു. വീട്ടിലേക്കു മന്ത്രിയുള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ എത്തുമ്പോള്‍, ‘ഇവിടെയെന്തോ സംഭവമുണ്ടല്ലോ’ എന്നു സംശയത്തോടെ മാധവ് ചോദിച്ചു.

അതേസമയം നേപ്പാളിലെ റിസോര്‍ട്ടില്‍ മരണമടഞ്ഞ പ്രവീണിന്റെയും ഭാര്യയുടെയും മൂന്ന് കുരുന്നുകളുടെയും ചേതനയറ്റ ശരീരം ഒടുവില്‍ സ്വന്തം വീട്ടിലെത്തിച്ചു. പ്രവീണ്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്. ഇന്ന് രാവിലെ 8 മണിയോടു കൂടിയാണ് ചെങ്കോട്ടുകോണത്തെ അച്ചന്‍കോയിക്കല്‍ രോഹിണി ഭവനില്‍ മൃതദേഹങ്ങള്‍ എത്തിച്ചത്. 10 മണിയോടെ വീട്ടുവളപ്പില്‍ തന്നെ സംസ്‌കാരം നടക്കും.പൊതുദര്‍ശനത്തിനുവെച്ച ശേഷം ഒമ്പതോടെ സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിക്കും.

മരിച്ച മൂന്ന് കുട്ടികളുടെയും മൃതദേഹം മൂന്ന് പെട്ടികളിലാക്കി ഒരേ കുഴിമാടത്തില്‍ സംസ്‌കരിക്കും. അതിനടുത്തായി ഇടതുഭാഗത്ത് പ്രവീണിന്റെയും വലതുവശത്ത് ശരണ്യയുടെയും മൃതദേഹം ദഹിപ്പിക്കും. ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ രണ്ട് വയസ്സുള്ള മകന്‍ ആരവാണ് മരണാന്തര കര്‍മങ്ങള്‍ ചെയ്യുന്നത്. വെള്ളിയാഴ്?ച പുലര്‍ച്ചെ 12.07 ഓടെയാണ്? ഡല്‍ഹിയില്‍ നിന്ന്? കൊച്ചിയിലേക്കും കൊച്ചിയില്‍ നിന്ന്? തിരുവനന്തപുരത്തേക്കും വിമാനമാര്‍ഗം മൃതദേഹങ്ങള്‍ എത്തിച്ചത്?. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കലക്?ടര്‍ ?. ?കെ. ഗോപാലകൃഷ്?ണന്റെ നേതൃത്വത്തില്‍ മേയര്‍ കെ. ശ്രീകുമാര്‍ മൃതദേഹം ഏറ്റുവാങ്ങി.സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അടക്കം നിരവധി ആളുകള്‍ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ചെങ്കോട്ടുകോണത്തെ വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്.

അതേസമയം റിസോര്‍ട്ടില്‍ 8 മലയാളികള്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ നിയമ നടപടിക്ക് കാഠ്മണ്ഡുവിലെ മലയാളി കൂട്ടായ്മ. റിസോര്‍ട്ടിനെതിരെ കേസ് നല്‍കുമെന്നു നേതൃത്വം നല്‍കുന്ന തുറവൂര്‍ സ്വദേശി കൈലാസ് നാഥ് അയ്യര്‍ പറഞ്ഞു.വിനോദ സഞ്ചാര സംഘത്തില്‍ ഉണ്ടായിരുന്ന ജയകൃഷ്ണന്‍, രാം കുമാര്‍ എന്നിവര്‍ക്കൊപ്പം മലയാളി കൂട്ടായ്മ പ്രവര്‍ത്തകര്‍ കാഠ്മണ്ഡുവിലെ അഭിഭാഷകന്‍ അവദേശ് കുമാര്‍ സിങ്ങിനെ കണ്ടിരുന്നു.

ഔട്ട്‌ഡോര്‍ ഗ്യാസ് ഹീറ്ററുകള്‍ മുറിയില്‍ വച്ചതു റിസോര്‍ട്ടിന്റെ വീഴ്ചയാണെന്നു പൊലീസ് പറഞ്ഞിരുന്നു. നേപ്പാള്‍ ടൂറിസം വകുപ്പ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിന് പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്.എട്ടു പേരുടേയും സംസ്‌കാരം ഇന്ന് നടക്കും, മാതാപിതാക്കള്‍ക്കും ,കുഞ്ഞനിയനുമൊപ്പം കഴിയാതെ മറ്റൊരു മുറിയില്‍ കഴിഞ്ഞതു കൊണ്ട് മാത്രമാണ് മാധവ് രക്ഷപ്പെട്ടത് .കുഞ്ഞനിയന്‍ വൈഷ്ണവും അപകടത്തില്‍ മരിച്ചിരുന്നു.