പ്രളയത്തില്‍ കുടുങ്ങി മഞ്ജു വാര്യരും സംഘവും; ഭക്ഷണമില്ല, ഫോണ്‍ നിശ്ചലം..

 

പുതിയ സിനിമാ ചിത്രീകരണത്തിനായി പോയ നടി മഞ്ജു വാരിയരും സംഘവും പ്രളയത്തെ തുടര്‍ന്ന് ഹിമാചലില്‍ കുടുങ്ങിയിരിക്കുകയാണ്. ഇവരുടെ ഇപ്പോഴുള്ള അവസ്ഥ വളരെ ഗുരുതരമായി തുടരുകയാണ്.

Loading...

കൈയില്‍ കരുതിയിരിക്കുന്ന ഭക്ഷണം രണ്ട് ദിവസത്തേയ്ക്ക് മാത്രമെ ഉണ്ടാകൂ. കഴിഞ്ഞാല്‍ ഭക്ഷണം വാങ്ങിക്കുവാന്‍ പോലും സാധിക്കില്ല. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. കനത്ത മഴയാണ് ഹിമാചല്‍പ്രദേശില്‍ ഇപ്പോഴും തുടരുന്നത്.

സനല്‍കുമാര്‍ ശശിധരന്റെ ചിത്രമായ ‘കയറ്റ’ത്തിന്റെ ചിത്രീകരണത്തിനായിട്ടാണ് ഇവര്‍ ഹിമാചലില്‍ എത്തിയത്. ഇവിടെ ഛത്രു എന്ന സ്ഥലത്താണ് ചിത്രീകരണം. 30ഓളം പേര്‍ അടങ്ങുന്ന സംഘമാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. മഞ്ജു വാര്യര്‍ സഹോദരന്‍ മധു വാരിയരെ ഫോണില്‍ വിളിച്ച് കാര്യം അറിയിച്ചതോടെയാണ് അവസ്ഥ ഗുരുതരമാണെന്ന് അറിയുന്നത്.

വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 200 പേര്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്ത് താരം കുടുങ്ങിയിരിക്കുന്നത്. ഭക്ഷണം ലഭിക്കാത്തതിനു പുറമെ ഇന്റര്‍നെറ്റ്, ഫോണ്‍ സൗകര്യങ്ങളൊന്നും ലഭിക്കുന്നില്ല. നിലവില്‍ ഇവരുള്ള സ്ഥലം സുരക്ഷിതമാണെങ്കിലും സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് സഹോദരന്‍ പറയുന്നു.

മഞ്ജു വിളിച്ച നമ്ബരിലേക്ക് തിരിച്ചുവിളിച്ചിട്ട് ഇപ്പോള്‍ കിട്ടുന്നില്ല. കേന്ദ്രമന്ത്രി വി മുരളീധരനെ വിവരമറിയിച്ചിട്ടുണ്ടെന്നും മധു കൂട്ടിച്ചേര്‍ത്തു. ദിവസങ്ങളായി ഹിമാചല്‍പ്രദേശില്‍ കനത്ത മഴ തുടരുകയാണ്. അതുവരെ 25 ഓളം പേരാണ് മരണപ്പെട്ടത്. അഞ്ഞൂറോളം പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 24 മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.