രക്തം ചീറ്റിയിട്ടും ആരും തിരിഞ്ഞുനോക്കിയില്ല, കൈ നിറയെ മുറിവുമായി മധുമിത

ബിഗ് ബോസ് സീസണ്‍ 3യില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഷോയിലെ മറ്റ് മത്സരാര്‍ത്ഥികള്‍ക്കും അവതാരകനുമെതിരേ നടി മധുമിത രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. ഷോയിലെ മറ്റ് മത്സരാര്‍ത്ഥികള്‍ തന്നെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം.

ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. പരിപാടിയ്ക്കിടെ താന്‍ 15 തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും എന്നാല്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്നുമാണ് മധുമിത പറയുന്നത്. കൈ നിറയെ മുറിവുകളുമായി നില്‍ക്കുന്ന ചിത്രവും മധുമിത പുറത്തുവിട്ടു. ഷോയ്ക്കിടെ താരം ആത്മഹത്യയ്ക്ക് ശ്രമിച്ചത് വലിയ വിവാദമായിരുന്നു.

Loading...

തുടര്‍ന്ന് ഷോയിലെ നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് മധുമിതയെ പുറത്താക്കുകയായിരുന്നു. താരം കടുത്ത മാനസികസംഘര്‍ഷത്തിലാണെന്ന് വ്യക്തമാക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നു. ബിഗ് ബോസ് സീസണ്‍ 2വിലെ മത്സരാര്‍ഥി ഡാനിയല്‍ പോപ് ആണ് ട്വിറ്ററിലൂടെ മധുമിതയുടെ ചിത്രം പോസ്റ്റ്‌ െചയ്തത്.

ആത്മഹത്യ ചെയ്യാനായി കൈകളില്‍ കത്തികൊണ്ട് മുറിവുണ്ടാക്കിയിരിക്കുന്നത് ചിത്രത്തില്‍ കാണാം.’ഇവരോടുള്ള ദേഷ്യം കൊണ്ട് ചെയ്തുപോയതാണ്. ശത്രുവാണെങ്കില്‍ പോലും ചതുപ്പ് നിറഞ്ഞ വഴിയിലൂടെ പോകുമ്പോള്‍ സൂക്ഷിച്ചുപോകാന്‍ പറയാന്‍ തോന്നും. ഞാന്‍ ഇങ്ങനെ കൈ മുറിച്ചപ്പോള്‍ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല. ഒന്നും രണ്ടും തവണയല്ല, പതിനഞ്ച് തവണ ഞാന്‍ കൈമുറിച്ചു. രക്തം ചീറ്റി വരുമ്പോള്‍ പോലും ആരും എന്റെ അരികില്‍ വന്നില്ല. കസ്തൂരി മാമും ചേരന്‍ സാറും മാത്രമാണ് സഹതാപം പ്രകടിപ്പിച്ചത്.’-മധുമിത പറഞ്ഞു.