സണ്ണി- മമ്മുക്ക മാസ് വരവ്, ഷൂട്ടിങ്ങ് കാണാൻ ദിലീപും

സണ്ണി ലിയോൺ മമ്മുട്ടി ചിത്രമായ മധുര രാജയിൽ ദിലീപ് അഭിനയിക്കുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഷൂട്ടിങ്ങ് സൈറ്റിൽ ദിലീപിനെ കണ്ടതാണ്‌ ഇത്തരം ഒരു വാർത്തക്ക് പിന്നിൽ. എന്നാൽ അഭിനയിക്കാനല്ല എത്തിയത് . മമ്മുക്ക- സണ്ണി ഐറ്റം ഡാൻസ് ഷൂട്ട് കാണാനായിരുന്നു ദിലീപ് വന്നത്. ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയ ചിത്രങ്ങളാണ് ദിലീപ് ഓൺലൈൻ പുറത്തു വിട്ടിരിക്കുന്നത്. അതേസമയം, ഷൂട്ടിംഗ് കാണാനാണ് ദിലീപ് എത്തിയതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

ആരാധകരെ ഏറെ ആവേശത്തിലാക്കാൻ രാജ വീണ്ടും എത്തുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ ഏപ്രിൽ റിലീസിനൊരുങ്ങുകയാണ്. മമ്മൂട്ടിയുടെ മാസ്സ് പ്രകടനം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ .ഒറ്റ സിനിമകൊണ്ട് മലയാള നായികമാരെക്കാൾ കേരളത്തിൽ താരമാവുകയാണ്‌ സണ്ണി ലിയോൺ. ആദ്യ ചിത്രം ഹിറ്റായാൽ മലയാളത്തിലേക്ക് സണ്ണി കൂടുതൽ ചിത്രങ്ങളിലേക്ക് വന്നേക്കും എന്നും സൂചനയുണ്ട്. പണം അല്ല സണ്ണിയുടെ ലക്ഷ്യം. ആരാധകർ തന്നെയാണ്‌.ആരാധകർ കൂടുതൽ ഉള്ള സ്ഥലം എന്ന രീതിയിലാണ്‌ കേരളത്തോട് നടിക്ക് ഇത്ര പ്രിയം

Loading...