മധുരരാജയെ കടത്തി വെട്ടി ലൂസിഫർ: യൂടൂബിൽ പൊരിഞ്ഞ പോരാട്ടം

Loading...

കൊച്ചി: സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള മത്സരമാണ് ഇപ്പോൾ യൂടൂബിൽ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്‍റെയും മമ്മൂട്ടി നായകനായെത്തുന്ന ചിത്രം മധുരരാജയുടെയും ട്രെയ്‌ലറുകൾ തമ്മിലാണ് പൊരിഞ്ഞ പോരാട്ടം നടക്കുന്നത്.

ഇന്നലെയാണ് രണ്ടു സിനിമകളുടെയും ട്രെയ്‌ലർ റിലീസ് ചെയ്തത്. ആദ്യമെത്തിയത് മധുരരാജയുടെ ടീസര്‍ ആയിരുന്നു. വൈകിട്ട് ആറിന് ടീസറെത്തി. രാത്രി ഒന്‍പതിനായിരുന്നു ലൂസിഫറിന്‍റെ ട്രെയ്‌ലര്‍. മൂന്ന് മണിക്കൂര്‍ മുന്‍പെത്തിയതിനാല്‍ മധുരരാജയുടെ ടീസറായിരുന്നു യുട്യൂബ് കാഴ്ചകളുടെ എണ്ണത്തില്‍ രാത്രി മുന്നില്‍.

Loading...

എന്നാല്‍ പിന്നീട് ലൂസിഫര്‍ ഈ കണക്കുകളെ മറികടന്നു. യുട്യൂബ് പ്രീമിയറിലും ലൂസിഫര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു. 2.47 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ പ്രീമിയര്‍ പ്രദര്‍ശനത്തിന്‍റെ ഒരു ഘട്ടത്തില്‍ ഒരേസമയം 57,000 പേര്‍ വരെ കണ്ടു. ഇപ്പോഴത്തെ കണക്കനുസരിച്ച് 13.6 ലക്ഷത്തിലധികം കാഴ്ചകളാണ് മധുരരാജയുടെ ടീസറിന് ലഭിച്ചിരിക്കുന്നത്. ലൂസിഫറിന്റെ ട്രെയ്‌ലറിന് ലഭിച്ചിരിക്കുന്നതാവട്ടെ 23.5 ലക്ഷത്തിലേറെ കാഴ്ചകളും.