സുപ്രീംകോടതി വിധി:മാഹിയിൽ പൂട്ടേണ്ടി വരുന്നത് 32 മദ്യശാലകൾ

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ഇന്നു പൂട്ടുവീഴുന്നത് 144 ബിവറേജസ് കോർപറേഷൻ ഒൗട്ട്ലെറ്റുകൾക്ക്. സംസ്ഥാനത്തെ എക്സൈസ് ലൈസൻസുകൾ മാർച്ച് 31ന് അവസാനിക്കുന്നതോടെയാണ് ഒൗട്ട്ലെറ്റുകൾ അടച്ചുപൂട്ടുന്നത്. പാതയോര ദൂരപരിധിയിൽ വരുന്ന കണ്‍സ്യൂമർഫെഡ് ഒൗട്ട്ലെറ്റുകൾ, ബിയർപാർലറുകൾ, കള്ളുഷാപ്പുകൾ, പഞ്ചനക്ഷത്ര ബാറുകൾ എന്നിവയ്ക്കും ഇന്നു രാത്രി താഴുവീഴും. ഒന്നാം തിയതി ഡ്രൈ ഡേയാണ്.

കണ്‍സ്യൂമർഫെഡിന്‍റെ 13 ഒൗട്ട്ലെറ്റുകളും 500ൽ അധികം ബിയർ പാർലറുകളും ദേശീയ- സംസ്ഥാന പാതയോരത്ത് പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ 31 പഞ്ചനക്ഷത്ര ഹോട്ടലുകളിൽ 20ൽ അധികവും പാതയോരത്താണ് പ്രവർത്തിക്കുന്നത്. സുപ്രീം കോടതി വിധി മാഹിയിലെ മദ്യശാലകളുടെ പ്രവർത്തനത്തെയും ബാധിക്കും. മാഹിയിലെ 32 മദ്യശാലകളാണ് പൂട്ടേണ്ടിവരുന്നത്.

Loading...

ദേശീയ, സംസ്ഥാന പാതകൾക്കരികെ മദ്യക്കടകൾക്കു നിരോധനം ഏർപ്പെടുത്തിയ വിധി ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെയുള്ള ബാറുകൾക്കും ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ 500 മീറ്ററിനുള്ളിലുള്ള മദ്യശാലകൾ എന്നത് 220 മീറ്റർ എന്നായി കുറച്ചിട്ടുണ്ട്. 20,000ൽ താഴെ ജനസംഖ്യയുള്ള തദ്ദേശഭരണ പ്രദേശങ്ങളിൽ മാത്രമാണ് ഈ ഇളവ് ബാധകം. ഇത്തരം പ്രദേശങ്ങൾ കേരളത്തിൽ കുറവായതിനാൽ വിധിയുടെ പരിധിയിൽ വരില്ല. –