ഫാത്തിമ ജീവനൊടുക്കിയത് മാര്‍ക്ക് കുറഞ്ഞതിലെ മനോവിഷമം മൂലം; ഐഐടി റിപ്പോര്‍ട്ട്

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ആത്മഹത്യ ചെയ്തത് പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലമാണെന്ന് ഐഐടി റിപ്പോര്‍ട്ട്. വീട്ടുകാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച്‌ ഐഐടി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ഫാത്തിമയുടെ മരണത്തില്‍ അധ്യാപകര്‍ കുറ്റക്കാരല്ലെന്ന് വ്യക്തമാക്കുന്ന അധികൃതര്‍ റിപ്പോര്‍ട്ട് വിദ്യാര്‍ത്ഥിയുടെ മരണകാരണം മാര്‍ക്ക് കുറഞ്ഞതിലെ മനോവിഷമാണെന്നും ചൂണ്ടിക്കാട്ടുന്നു.

ഒരുവിഷയത്തില്‍ ഫാത്തിമയ്ക്ക് കാര്യമായ മാര്‍ക്ക് കുറഞ്ഞു. പഠിക്കാന്‍ സമര്‍ത്ഥയായിരുന്ന പെണ്‍കുട്ടി ഇതോടെ മനോവിഷമത്തിലായിരുന്നെന്നും ഐഐടിയുടെ അഭ്യന്തര റിപ്പോര്‍ട്ട് പറയുന്നു. 14 ജനുവരിയിലാണ് ഐഐടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണവുമായി നല്ലരീതിയില്‍ സഹകരിക്കുന്നുണ്ട്. തമിഴ്നാട് പോലീസ് അന്വേഷിച്ച കേസ് സിബിഐ ഏറ്റെടുത്തിട്ടുണ്ട്. അധ്യാപകരെ ഉള്‍പ്പെടെ ചോദ്യം ചെയ്തു. ഈ സാഹചര്യങ്ങളില്‍ എല്ലാം ഐഐടി സഹകരിച്ചിരുന്നു, അത് ഇനിയും തുടരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Loading...

കഴിഞ്ഞ നവംബര്‍ 9 നാണ് 19 കാരിയായ ഫാത്തിമയെ ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് കാരണം സുദര്‍ശന്‍ പദ്മനാഭന്‍ എന്ന അധ്യാപകനാണെന്ന് ഫോണില്‍ എഴുതിവച്ച ശേഷമായിരുന്നു ഫാത്തിമ ജീവനെടുക്കിയത്. മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഫാത്തിമയുടെ ഫോണിലുണ്ടായിരുന്നു.

മൊബൈല്‍ ഫോണില്‍ സുദര്‍ശന്‍ പത്മനാഭന്റെ പേരിന് പുറമേ മറ്റ് രണ്ട് അദ്ധ്യാപകരുടെ പേരും എഴുതിയിട്ടുണ്ട്. ഫോണില്‍ പ്രത്യേകം എഴുതി സൂക്ഷിച്ച കുറിപ്പിലാണ് ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരിക്കുന്നത്. ചില വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കുറിപ്പില്‍ പരാമര്‍ശങ്ങള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇതിനാായി വിശദമായ പരിശോധന നടത്തേണ്ടതുണ്ട്.

ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ വോള്‍ പേപ്പര്‍ ആയി, മരണത്തിനു കാരണക്കാരന്‍ സുദര്‍ശന്‍ പത്മനാഭന്‍’ എന്നാണ് എഴുതിയിരുന്നത്. കുറിപ്പ് പരിശോധിക്കാനും വോള്‍ പേപ്പറില്‍ ഫാത്തിമ എഴുതിയിരുന്നു. മാതാപിതാക്കളെയും സഹോദരിമാരെയും അങ്ങേയറ്റം സ്‌നേഹിക്കുന്നു എന്നു തുടങ്ങുന്ന കുറിപ്പില്‍ ഇപ്പോഴത്തെ സ്ഥലത്തെ വെറുപ്പോടെ കാണുകയാണെന്നു ഫാത്തിമ എഴുതിയിട്ടുണ്ട്. ഇതോടൊപ്പമാണ് മരണത്തിനു കാരണക്കാരായി. 2 അദ്ധ്യാപകരുടെ പേരും കുറിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണിലെ പാസ് വേഡ് ഒഴിവാക്കിയ ഫാത്തിമ ആര്‍ക്കും ഫോണ്‍ തുറക്കാന്‍ കഴിയുന്ന വിധമാക്കിയിരുന്നു. തന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ആരെന്ന് ലോകത്തെ അറിയിക്കാന്‍ അവള്‍ ഉറപ്പിച്ചിരുന്നു എന്നതാണ് ചുരുക്കം.

ബാറ്ററി ചാര്‍ജ് തീര്‍ന്നു ഓഫ് ആയ മൊബൈല്‍ ഫോണ്‍, മരണവിവരം അറിഞ്ഞു ചെന്നൈയില്‍ എത്തിയ ബന്ധുക്കളാണു ചാര്‍ജ് ചെയ്തു വീണ്ടും ഓണ്‍ ചെയ്തത്. വോള്‍ പേപ്പറില്‍ തെളിഞ്ഞ കുറിപ്പ് ബന്ധുക്കള്‍ മറ്റൊരു മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. സുദര്‍ശന്‍ പത്മനാഭനു പുറമേ 2 അദ്ധ്യാപകരും ഏതാനും വിദ്യാര്‍ത്ഥികളും മരണത്തിന് ഉത്തരവാദികളാണെന്നും എല്ലാ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും തുടക്കം മുതല്‍ ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് ആവശ്യപ്പെട്ടിരുന്നു.

ഇതേസമയം, ഫാത്തിമയെ മരിച്ച നിലയില്‍ ആദ്യം കണ്ടത് സഹപാഠി അലീന സന്തോഷെന്ന് എഫ്‌ഐആറില്‍ പറയുന്നു.തലേദിവസം രാത്രി 12 വരെ ഫാത്തിമയെ മുറിയില്‍ സഹപാഠികള്‍ കണ്ടിരുന്നു. ദുഃഖിച്ചിരിക്കുന്ന നിലയിലായിരുന്നു ഫാത്തിമയെന്ന് ഇവര്‍ മൊഴി നല്‍കി. തൂങ്ങിമരണമാണെന്ന് സംശയമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫാത്തിമ ലത്തീഫിന്റേതു തൂങ്ങിമരണമെന്ന് സംശയമെന്ന് എഫ്‌ഐആര്‍റില്‍ പറയുന്ന്ത. നൈലോണ്‍ കയറില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയതെന്നും എഫ്‌ഐആറില്‍ പറയുന്നു. അതേസമയം നൈലോണ്‍ കയര്‍ ഫാത്തിമയ്ക്ക് എവിടെ നിന്നും ലഭിച്ചു എന്നതും ദുരൂഹമായി തുടരുന്ന കാര്യമാണ്. ഫാത്തിമ ആത്മഹത്യ ചെയ്തത് ആദ്യം കണ്ടത് അലീന സന്തോഷ് എന്ന വിദ്യാര്‍ത്ഥിനിയാണ്. മരണം പൊലിസിനെ അറിയിച്ചത് വാര്‍ഡന്‍ ലളിതയെന്നും എഫ്‌ഐആറില്‍ പറയുന്നു. ഫാത്തിമ രാത്രി വിഷമിച്ചിരിക്കുന്നത് കണ്ടെന്നു സുഹൃത്തുക്കള്‍ മൊഴി നല്‍കി.